പാഴ്‌വസ്തുക്കള്‍ക്ക് മേക്കോവർ; ബോട്ടിൽ ആർട്ടിലൂടെ ശ്രദ്ധ നേടി ഹർഷ ഫാത്തിമ

harsha-fathima-bottle-art
SHARE

പാഴ്‌വസ്തുക്കളെ അലങ്കാരവസ്തുക്കളാക്കി കയ്യടി നേടുകയാണ് ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് ചക്കുവള്ളി വലിയരാമച്ചംവിള എച്ച്എസ് വില്ലയിൽ ഹബീബിന്റെയും സുമിയുടെയും മകൾ ഹർഷ ഫാത്തിമ. മറ്റു പരിശീലനങ്ങളോ സഹായങ്ങളോ ഇല്ലാതെ സ്വപ്രയത്നത്താലാണ് ശൂരനാട് ബസലേൽ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഈ ഏഴാം ക്ലാസുകാരി ബോട്ടിൽ ആർട് വർക്കുകൾ ചെയ്യുന്നത്. ലോക്ഡൗൺ കാലം ഹർഷ ഫലപ്രദമായി ഉപയോഗിച്ചപ്പോൾ മികച്ച നിരവധി വർക്കുകൾ ഉണ്ടായി. കൂട്ടുകാരുടെ വീട്ടിൽ കണ്ട ബോട്ടിൽ വർക്കുകളാണ് ഇതിനു പ്രചോദനമായത്.

അക്രിലിക്ക് പെയിന്റ്, ഫേബ്രിക്ക് പെയിന്റ്, ഇനാമൽ പെയിന്റ്, ചണം, വൂളൻ ത്രെഡ്, ടിഷ്യൂ പേപ്പർ എന്നിവയാണ് ബോട്ടിൽ വർക്കുകൾക്കായി ഉപയോഗിക്കുന്നത്. വർക്കുകൾക്കാവശ്യമായ എയർ ഡ്രൈ ക്ലേ സ്വന്തമായി നിർമിക്കുന്നു.

harsha-fathima-2

നമ്മുടെ ചുറ്റുപാടും ഉള്ളതൊന്നും പാഴ്‌വസ്തുക്കള്‍ അല്ല എന്നാണ് ഫാത്തിമയുടെ പക്ഷം. മിഴി ഗ്രന്ഥശാല സംഘടിപ്പിച്ച സ്വതന്ത്ര്യദിന പരിപാടിയിൽ കുട്ടികൾക്ക് ബോട്ടിൽ ആർട്ട് വർക്കിന്റെ ക്ലാസ് നയിച്ചതും ഹർഷയാണ്. ഹർഷയുടെ ബോട്ടിൽ വർക്കുകളുടെ പ്രദർശനം മിഴി ഗ്രന്ഥശാല സംഘടിപ്പിച്ചിരുന്നു. കവയിത്രി ദീപിക രഘുനാഥ് ആണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.

ചക്കുവള്ളി മിഴി ഗ്രന്ഥശാല മിഴി കുട്ടി കൂട്ടം ബാലവേദിയുടെ പ്രസിഡന്റ് ആയി ഗ്രന്ഥശാല പ്രവർത്തനങ്ങളിലും ചെറുപ്രായത്തിൽ തന്നെ സജീവമായി ഇടപെടുന്നുണ്ട്.

English Summary : Harsha Fathima Bottle Art

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA