കുട്ടികൾക്ക് മുടിവെട്ടൽ സൗജന്യം ; കോവിഡ് കാലത്ത് സ്നേഹം പങ്കുവച്ച് ഗോപി ; വിഡിയോ

SHARE

14 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി മുടി വെട്ടികൊടുത്ത് കോവിഡ് കാലത്ത് സ്നേഹമാതൃക തീർക്കുകയാണ് എറണാകുളം കടവന്ത്ര കുമാരനാശാൻ നഗറിൽ കിങ് സ്റ്റൈൽ ഹെയർ കട്ട് സലൂണ്‍ നടത്തുന്ന ഗോപി. ആളുകൾ സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇക്കാലത്ത് തന്നാലാവുന്ന സഹായം എന്ന നിലയിലാണ് ഗോപിയുടെ ഈ പ്രവൃത്തി. 

സലൂണിനു മുമ്പിൽ ഈ സൗജന്യ സേവനത്തെക്കുറിച്ച് അറിയിച്ച് ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ‘‘തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും രൂക്ഷമായ ഈ കാലത്ത് എന്നെ കൊണ്ട് സാധിക്കുന്ന ഒരു സഹായം ആളുകൾക്ക് ചെയ്യുക എന്നേ കരുതിയുള്ളൂ. കോവിഡ് മഹാമാരി മാറുന്നതുവരെ 14 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി മുടി വെട്ടി കൊടുക്കാനാണ് തീരുമാനം’’– ഗോപി പറഞ്ഞു. 

ആദ്യം 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കായിരുന്നു സൗജന്യ സേവനം നൽകിയത്. പിന്നീട് അത് 14 വയസ്സാക്കി ഉയര്‍ത്തുകയായിരുന്നു. എറണാകുളത്ത് മൂന്നു കടകളാണ് ഗോപിക്കുള്ളത്. മുടി വെട്ടിക്കാൻ വരുന്ന കുട്ടികളിൽനിന്ന് പണം ഈടാക്കരുതെന്ന് ഇവിടെയുള്ള ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. എങ്കിലും ചിലർ നിർബന്ധമായി പണം നൽകുമെന്നും ഗോപി പറയുന്നു. 

English Summary : Free haircut for children in Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA