വെർച്വൽ ഫോട്ടോ പ്രദർശനവുമായി സ്കൂൾ ഓഫ് കണ്ടമ്പററി മീഡിയ വിദ്യാർഥികൾ

virtual-photo-exhibition-of-kerala-by-the-students-of-school-of-contemporary-media
SHARE

ഓണത്തോടനുബന്ധിച്ച് വെർച്വൽ ഫോട്ടോ പ്രദര്‍ശനവുമായി സ്കൂൾ ഓഫ് കണ്ടമ്പററി മീഡിയ. കലയുടെ കഥ– എ ടെയ്ൽ ഓഫ് ആർട് എന്ന പേരിലാണ് പ്രദർശനം. സ്കൂൾ ഓഫ് കണ്ടമ്പററി മീഡിയ വിദ്യാർഥികൾ കേരളത്തിലേക്ക് നടത്തിയ യാത്രയിൽ പകർത്തിയ ചിത്രങ്ങളാണ് ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബര്‍ 2 വരെയുള്ള എട്ടു ദിവസത്തെ പ്രദർശനത്തിലുള്ളത്.

കേരളത്തിന്റെ കല, സാംസ്കാരിക, കൈത്തറി മേഖലകൾക്കാണ് പ്രദർശനത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കയർ, കുട്ട, വസത്ര നിർമാണം, ചരിത്രനിർമിതികൾ, വിനോദ കേന്ദ്രങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ ഉൾപ്പെടുത്തി കേരള തനിമ നിറയുന്ന മനോഹരമായ ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഈ പ്രദർശനത്തിൽ ഓരോ ചിത്രങ്ങൾക്കും അരികിലൂടെ നടക്കാനും സൂക്ഷ്മമായി വീക്ഷിക്കാനും സാധിക്കും. കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഇക്കാലത്ത് വളരെ സുരക്ഷിതവും അനുയോജ്യവുമായ രീതിയാണ് ഇത്തരം വെർച്വൽ പ്രദർശനങ്ങൾ.

കലയുടെ കഥ– എ ടെയ്ൽ ഓഫ് ആർട് വെർച്വൽ പ്രദർശനം കാണാൻ ഇവിടെ ക്ലിക് ചെയ്യുക

English Summary : Kalayude Kadha – A tale of art’, a virtual photo exhibition by the students of SOCM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA