ഏതെടുക്കണമെന്ന് കൺഫ്യൂഷൻ; ഓണം ഷോപ്പിങ് വിഡിയോയുമായി നീരജ് മാധവ്

actor-neeraj-madhav-onam-shopping-from-indian-terrain
SHARE

പ്രതിസന്ധികൾ ഉണ്ടാകും പക്ഷേ, ഓണക്കോടിയും സദ്യയുമൊന്നുമില്ലാതെ  മലയാളികൾക്ക് ഓണമില്ല. സുരക്ഷിതത്വത്തെ മുറുകെപ്പിടിച്ച്, ഉള്ളത് കൊണ്ട് ഈ ഓണം മലയാളികൾ ആഘോഷമാക്കുമെന്ന് വിപണി തെളിയിച്ചു കഴിഞ്ഞു. ഇഷ്ട വസ്ത്രങ്ങൾ തേടി ഓണം ഷോപ്പിങ്ങിനിറങ്ങുന്ന മലയാളികൾക്കായി വസ്ത്ര വൈവിധ്യം തന്നെയാണ് പ്രമുഖ ബ്രാൻഡായ ഇന്ത്യൻ ടെറൈയ്ൻ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ടെറൈയ്ന്‍ കലക്ഷൻ അവതരിപ്പിച്ച് നടൻ നീരജ് മാധവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോ ശ്രദ്ധ നേടുകയാണ്. ഫാഷൻ പ്രേമികളെ ആകർഷിക്കുന്ന സ്റ്റൈലിഷ് കലക്ഷൻ കണ്ട് ഏതെടുക്കണമെന്ന സംശയത്തിലായിരുന്നു നീരജ്.

മുണ്ടിനൊപ്പം സ്റ്റൈലായി അണിഞ്ഞൊരുങ്ങാനുള്ള ഫെസ്റ്റിവൽ ഷർട്ടുകളാണ് (കൺസ്ട്രക്ട് ലൈൻ കളക്ഷൻ) ഓണം കളക്ഷനിലെ സൂപ്പർസ്റ്റാറുകൾ. വൈവിധ്യമായ ശ്രേണിയിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഷർട്ടുകൾ ഫാഷൻ പ്രേമികൾക്ക് തിരഞ്ഞെടുക്കാം. പ്രീമിയം ലിനൻ ഷർട്ടും കാക്കി ട്രൗസർ കളക്ഷനും നിങ്ങൾക്ക് വേറിട്ട ലുക്ക് പകരും. നേവി കളർ ജാക്കറ്റിനൊപ്പം നേവി ടി ഷർട്ടും മാച്ചിംഗ് ട്രൗസറും കൂടിയാകുമ്പോൾ സംഭവം കലക്കുമെന്നുറപ്പ്. റെഡ് ഇൻഡിഗോ കോളേർഡ് ഷർട്ടുകള്‍, ടീഷർട്ടുകൾ, മാച്ചിംഗ് ഡെനിം ജീൻസ് എന്നിവയും ശ്രദ്ധ കവരും. റെഡ് കളർ ഹുഡി സ്വെറ്റ് ഷർട്ടും ഡെനിം ജീൻസും ചേരുന്ന വമ്പൻ കളക്ഷനുകളും കൂടിയാകുമ്പോൾ  ഏത് വസ്ത്രം തിരഞ്ഞെടുക്കണമെന്ന് ശരിക്കും കൺഫ്യൂഷനാകും.  

സുരക്ഷ ഉറപ്പാക്കിയുള്ള ഷോപ്പിങ് അനുഭവമാണ് ഇന്ത്യൻ ടെറൈയ്നില്‍ കാത്തിരിക്കുന്നത്. ഫാഷൻ സെൻസുള്ള സ്റ്റാഫുകൾ അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഓരോ ഷോറൂമിലും നടക്കുന്ന ഗോ ഫോർ ഗോൾഡ് ലക്കി ഡ്രോയിലൂടെ വമ്പൻ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

English Summary : Actor Neeraj Madhav Onam shopping from Indian Terrian

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA