ADVERTISEMENT

ഏഷ്യൻ പെയിന്റ്സ് അപക്സ് ഫ്ലോർ ഗാർഡും മനോരമ ഓൺലൈനും ചേർന്ന് ഒരുക്കിയ ഇ–പൂക്കള മത്സരം ഓണത്തിന്റെ  വർണവൈവിധ്യം നിറയുന്ന ഇ–പൂക്കളമത്സരത്തിന് മികച്ച പ്രതികരണം. കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഇക്കാലത്ത് വമ്പൻ സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരമാണ് ഇ–പൂക്കളമത്സരത്തിലൂടെ ലഭിക്കുന്നത്.

സുരക്ഷയ്ക്കോ ആവേശത്തിനോ കുറവില്ലാതെ ഓൺലൈനായി മത്സരിക്കാമെന്നത് ഇ–പൂക്കളമത്സരത്തെ ശ്രദ്ധേയമാക്കുന്നു. ഒന്നാം സമ്മാനം 25,000 രൂപയാണ്. രണ്ടാം സമ്മാനം 20,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കുന്നു. ഇതു കൂടാതെ 500 രൂപയുടെ ഇ–ഗിഫ്റ്റ് വൗച്ചറുകൾ പ്രോത്സാഹന സമ്മാനമായി നേടാനും അവസരമുണ്ട്.

താരസുന്ദരിമാരായ ഐശ്വര്യ ലക്ഷ്മിയും അഹാന കൃഷ്ണയുമാണ് ഇ–പൂക്കള മത്സരത്തിന്റെ പ്രചാരകർ. ചുമരിനും ടെറസ്സിനും മാത്രമല്ല, വീടിന്റെ നിലത്തിനും വേണം ഇനി സുരക്ഷയും തിളക്കവും. ഈ സുരക്ഷയും വർണവിസ്മയവും തീർക്കുന്നതാണ് ഏഷ്യൻ പെയിന്റ്സ് അപക്സ് ഫ്ലോർ ഗാര്‍ഡ്.

മൊബൈൽഫോണോ ടാബോ കംപ്യൂട്ടറോ ഉപയോഗിച്ച് പൂക്കളമിടാം. ലോകത്തിന്റെ ഏതു കോണിലിരുന്നും മത്സരത്തിൽ പങ്കെടുക്കാം. ഇതിനായി www.manoramaonline.com/pookalam സന്ദർശിക്കൂ. 

നിബന്ധനകൾ

∙ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം

∙ ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാം

∙ മൽസരത്തിനായി ഡിസൈൻ ചെയ്ത പൂക്കളം മൽസരാർഥിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ (ഫെയ്സ്ബുക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം) പങ്കുവച്ചാൽ മാത്രമേ മൽസരത്തിൽ പങ്കെടുത്തതായി കണക്കാക്കൂ.

∙ പേരും മറ്റു വിവരങ്ങളും ക‍ൃത്യമായി നൽകാത്ത പക്ഷം എന്‍ട്രി അസാധു ആകും.

∙ വിദേശത്തുനിന്നു മത്സരത്തിൽ പങ്കെടുക്കുന്നവർ നാട്ടിലെ മേൽവിലാസം നൽകേണ്ടതാണ്.

∙ മൽസരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മൽസരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്തുവാനും പുനർനിർണയിക്കാനും മനോരമ ഒാൺലൈനിനും മലയാള മനോരമ കമ്പനിക്കും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.

∙ മൽസരത്തിൽ ലഭിക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാനുള്ള പൂർണ അവകാശം മലയാള മനോരമ കമ്പനിക്കുള്ളതാണ്.  

∙ മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

∙ മനോരമ ഒാൺലൈൻ വാർത്തയിലൂടെയാകും മൽസര വിജയികളെ പ്രഖ്യാപിക്കുക.

∙ സമ്മാനത്തുക വിജയികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com