‘ഒരുപാട് നാളായി കാണുന്ന സ്വപ്നം, ഇതെന്റെ കുഞ്ഞ്’ ; സമാന്ത അക്കിനേനി വസ്ത്ര വിപണന രംഗത്തേക്ക്

actress-samantha-akkineni-launches-own-fashion-label
SHARE

വസ്ത്രവിപണന രംഗത്തേക്ക് ചുവടുവച്ച് നടി സമാന്ത അക്കിനേനി. സാഖി എന്നാണ് താരത്തിന്റെ ഫാഷൻ ലേബലിന്റെ പേര്. സെപ്റ്റംബർ 5ന് സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ സംരംഭത്തെക്കുറിച്ച് സമാന്ത അറിയിച്ചത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങളും ഫാഷൻ ലാബലിന്റെ ഉദ്ദേശവും വ്യക്തമാക്കുന്ന വിഡിയോയും കുറിപ്പും താരം പങ്കുവച്ചു.

ഒരുപാട് നാളായി കാണുന്ന സ്വപ്നമാണെന്നും മാസങ്ങളായി തന്റെ കുഞ്ഞാണിതെന്നും സമാന്ത പറയുന്നു. ‘‘അഭിനയ ജീവിതം തുടങ്ങുന്നതിനു മുൻപ് മാഗസിനിൽ കണ്ട ഫാഷനബിളായ ആളുകളും ശൈലികളും എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. കോളജിൽ പഠിക്കുന്ന സമയത്ത് ഡിസൈനർ വസ്ത്രം വാങ്ങാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. അഭിനയ ജീവിതം ആരംഭിച്ചതിനുശേഷമാണ് പ്രമുഖരായ ഡിസൈനർമാർ ഒരുക്കിയ വസ്ത്രം ധരിക്കുക എന്ന ബഹുമതി ലഭിക്കുന്നത്. വർഷങ്ങൾക്കുശേഷം എന്റെ കയ്യൊപ്പ് പതിഞ്ഞ വസ്ത്രം ഞാൻ ധരിക്കുന്നു. ഇതൊരു വൈകാരിക യാത്രയാണ്. ഇത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം ഓരോരുത്തരും നിങ്ങൾ തന്ന സ്നേഹമാണ്’’– സമാന്ത കുറിച്ചു.‌

സാഖിയുടെ പ്രവർത്തനങ്ങളിൽ സമാന്ത ഭാഗമാകുന്ന ദൃശ്യങ്ങൾ ഉള്‍പ്പടെയുള്ള വിഡിയോ ആണ് കുറിപ്പിനൊപ്പം പങ്കുവച്ചത്. നന്നായി വസ്ത്രം ധരിക്കുക എന്നത് ഏതൊരു പെൺകുട്ടിയുടേയും സ്വപ്നമാണ്. പക്ഷേ എല്ലാവർക്കും അതു പറ്റാറില്ല. അതിനാൽ എല്ലാവരിലേക്കും എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് സമാന്ത പറഞ്ഞു. 

കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ് എന്നിവരുൾപ്പടെ നിരവധി സഹതാരങ്ങൾ സമാന്തയ്ക്ക് ആശംസകളുമായി രംഗത്തെത്തി. 

English Summary : Samantha Akkineni launches her own clothing line

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA