ADVERTISEMENT

നാലു രീതിയിൽ സ്റ്റൈല്‍ ചെയ്യാവുന്ന വസ്ത്രവുമായി നൈജീരിയൻ ഫാഷൻ ഡിസൈനർ ഒയിൻഡ അഖിൻ ഫെൻവ. മരതക പച്ച നിറത്തിലുള്ള ഡ്രസ് ആണ് ഓയിൻഡ ഡിസൈൻ ചെയ്തത്. ഈ വസ്ത്രം നാലു രീതിയിൽ ധരിച്ചുള്ള വിഡിയോ യുട്യൂബിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

വ്യത്യസ്തമായ പാർട്ടികൾക്കും മാനസികാവസ്ഥയ്ക്കും അനുസരിച്ച് സ്റ്റൈൽ ചെയ്യാനാവുന്നതാണ് ഈ ഡ്രസ്. സ്ലീവിനും കഴുത്തിനുമുൾപ്പടെ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ജനോറി എന്നാണ് ഓയിൻഡയുടെ ബ്രാൻഡിന്റെ പേര്. ആഴ്ചകൾ എടുത്താണ് ഇത്തരം വസ്ത്രങ്ങള്‍ പൂർത്തിയാക്കുന്നതെന്നും ആദ്യം സ്ലീവ് വ്യത്യസ്ത രീതിയിൽ വരച്ചു തയാറാക്കുകയാണ് ചെയ്യാറെന്നും ഓയിൻഡ ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സമാനമായ പരീക്ഷണങ്ങളിലൂടെ ഓയിൻഡ മുൻപും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

English Summary : Fashion designer from Nigeria creates dresses that can be styled in  different ways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com