ADVERTISEMENT

ഒറ്റരാത്രി മതി ചിലരുടെ ജീവിതം മാറിമറിയാൻ. ഭാഗ്യം കൂടി തുണച്ചാൽ പിന്നെ പറയുകയും വേണ്ട. ബോളിവുഡിന്റെ താരറാണി ദീപിക പദുക്കോണിന്റെ ജീവിതകഥ അത്തരത്തിലൊന്നാണ്. കിങ്ഫിഷർ സൂപ്പർ മോഡലിൽ നിന്നാണ് ലോകമറിയുന്ന താരസുന്ദരിയായി ദീപിക വളർന്നത്. ഫറാഖാന്റെ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെ കിങ്ഖാൻ ഷാരൂഖിന്റെ നായികയായാണ് ബി-ടൗണിൽ ദീപിക അരങ്ങേറ്റം കുറിച്ചത്.

ആദ്യചിത്രത്തിലെ അഭിനയത്തിനുതന്നെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്! പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല ദീപികയ്ക്ക്. കരിയറിൽ വിജയങ്ങൾ കൊയ്ത് അവർ മുന്നേറി. ഓരോ ചിത്രത്തിലും ഗംഭീര പ്രകടനം കാഴ്ച വയ്ക്കുന്ന ഹോട്ട് ഗ്ലാമറസ് താരമായി ദീപിക വിജയത്തിന്റെ പര്യായമായി മാറി.

deepika-padukone-3

വിജയങ്ങളിൽ മതിമറക്കാതെ ശരീരത്തിന്റെയും മനസ്സിന്റെയും സൗന്ദര്യത്തിൽ അവർ പ്രത്യേകം ശ്രദ്ധ പുലർത്തി. ശാരീരിക ആരോഗ്യത്തോളം തന്നെ പ്രധാനമാണ് മാനസിക ആരോഗ്യമെന്നും തന്റെ ജീവിതാനുഭവങ്ങളിലൂടെ മനസ്സിലാക്കിയ അവർ താൻ ഡിപ്രഷന് ചികിൽസ തേടിയിട്ടുണ്ടെന്ന് ലോകത്തോട് തുറന്നു പറയാൻ ധൈര്യം കാട്ടി. ഡിപ്രഷനെതിരെ പോരാടാൻ ലിവ് ലൗവ് ലാഫ് എന്ന ഫൗണ്ടേഷൻ തുടങ്ങി. ഇത്തരത്തിൽ പോരാടിയും പോരാടൻ മറ്റുള്ളവരെ പ്രേരിപ്പിച്ചുമാണ് ദീപിക മുന്നേറിയത്. സൗന്ദര്യവും ഫിറ്റ്നസും സംരക്ഷിക്കാൻ ദീപികയ്ക്ക് വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു.

ദീപികയുടെ സൗന്ദര്യ സംരക്ഷണ രഹസ്യങ്ങൾ

അധികം സൗന്ദര്യപ്രശ്നങ്ങളൊന്നുമില്ലാത്ത ചർമമായതിനാൽ മൂന്നു കാര്യങ്ങൾക്കാണ് ദീപിക പ്രാധാന്യം കൊടുക്കുന്നത്– ക്ലൻസിങ്, ടോണിങ്, മോയ്സചറൈസിങ്. പകൽ എസ്പിഎഫ് അടങ്ങിയ മോയ്സചറൈസിങ് ക്രീമുകളാണ് ദീപിക ഉപയോഗിക്കുന്നത്. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ക്ലെൻസറുപയോഗിച്ച് മേക്കപ് നീക്കം ചെയ്ത് മുഖത്ത് ഹൈഡ്രേറ്റിങ് ക്രീമുകൾ പുരട്ടും. പതിവായി ഫേഷ്യൽ ചെയ്യാറില്ല. എന്നാൽ ഇടയ്ക്കിടെ ക്ലീൻ അപ് ചെയ്യാൻ ദീപിക ശ്രദ്ധിക്കാറുണ്ട്.

ഷൂട്ടിങ് ഇല്ലാത്തപ്പോൾ നോ മേക്കപ്

ഷൂട്ടിങ്ങ് ഇല്ലാത്തപ്പോൾ മേക്കപ് ഉപയോഗിക്കാനിഷ്ടമില്ലാത്തയാളാണ് ദീപിക പദുക്കോൺ. ഷൂട്ടിങ് കഴിഞ്ഞാലുടൻ ക്ലെൻസറുപയോഗിച്ച് മുഖം വൃത്തിയാക്കാനും മറക്കാറില്ല. സോപ്പും ലൂഫയുമുപയോഗിച്ച് കുളിക്കാനാണ് ദീപികയ്ക്കിഷ്ടം. അങ്ങനെ ചെയ്യുമ്പോൾ ശരീരത്തിലെ രക്തയോട്ടം വർധിക്കുകയും മൃതചർമങ്ങളകലുകയും ചെയ്യുമെന്നാണ് ദീപികയുടെ തിയറി.

deepika-padukone-2

മുടിസംരക്ഷണത്തിന് ശുദ്ധമായ വെളിച്ചെണ്ണ

മുടി സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയയ്ക്കും ദീപിക തയാറല്ല. കേശ സംരക്ഷണത്തിനായി കുട്ടിക്കാലം മുതൽ ദീപിക പിന്തുടരുന്ന ഒരു ശീലമുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയുപയോഗിച്ച് ആഴ്ചയിലൊരിക്കൽ തലമുടി മസാജ് ചെയ്യും. ഷൂട്ടിങ്ങിന്റെ ഭാഗമായി ഏറെ നേരം മുടിക്കു ചൂടുതട്ടുന്നതും നേരിട്ട് സൂര്യപ്രകാശമേൽക്കുന്നതുംവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനാണ് ഈ വെളിച്ചെണ്ണ മസാജെന്നാണ് താരത്തിന്റെ പക്ഷം. കൃത്യമായ ഇടവേളകളിൽ ഹെയർ സ്പാ ചെയ്യാനും ബോഡിമസാജ് ചെയ്യാനും റിലാക്സേഷൻ ടെക്നിക്കുകൾ ശീലമാക്കാനും താരം ശ്രദ്ധിക്കാറുണ്ട്.

English Summary : Deepika Padukone beauty tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com