ആധാർ കാർഡ് നഷ്ടമായാൽ ? നോമിനിയില്ലാതെ പെന്‍ഷനർ മരിച്ചാൽ ? ; അറിയാം

if-aadhaar-card-lost-what-to-do
Image Credit : lakshmiprasada S / Shutterstock.com
SHARE

അവകാശ സർട്ടിഫിക്കറ്റ് മതി, കുടിശിക കിട്ടും

പെൻഷനർ മരിച്ചു, പക്ഷേ നോമിനിയില്ല. ഇങ്ങനെ വന്ന കേസുകളിൽ പെൻഷൻ കുടിശിക ലഭിക്കാൻ എന്തു ചെയ്യണമെന്ന ചോദ്യം ഏറെപ്പേർ ഉന്നയിച്ചു. ഇതിനുള്ള മറുപടി ഇതാ: പെൻഷനർ മരിച്ചാൽ നോമിനി ഇല്ലെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കുടിശിക ലഭിക്കും. ഓർക്കുക, പെൻഷനർ ഒരു മാസത്തിന്റെ ഏതു ദിവസം മരിച്ചാലും ആ മാസത്തെ പൂർണ പെൻഷന് അദ്ദേഹത്തിന് അർഹതയുണ്ടായിരിക്കും. വാങ്ങാതിരുന്നാൽ അത് ആജീവനാന്ത കുടിശികയുടെ പരിധിയിൽ വരും. നോമിനിയെ നേരത്തെ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ഈ തുക നോമിനിക്കു ലഭിക്കും. അങ്ങനെ നോമിനിയെ വച്ചിട്ടില്ലെങ്കിൽ അവകാശിക്ക് അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കി കുടിശിക സ്വീകരിക്കാം.

ആധാർ കാർഡ് നഷ്ടപ്പെട്ടാൽ പുതിയ കാർഡ്

ആധാർ കാർഡ് നഷ്ടപ്പെട്ടാലും ഓൺലൈനായി 50 രൂപയടച്ചു പുതിയ പ്രിന്റഡ് കാർഡിനു ഓർഡർ ചെയ്യാം. 'എം ആധാർ' (mAadhaar) മൊബൈൽ ആപ്പ് അല്ലെങ്കിൽ uidai.gov.in പോർട്ടൽ വഴി ബുക്ക് ചെയ്താൽ 15 ദിവസത്തിനുള്ളിൽ കാർഡ് വീട്ടിലെത്തും.

ചെയ്യേണ്ടത്

Order Aadhaar Reprint എന്ന ഓപ്ഷനിൽ ആധാർ നമ്പർ വിലാസം തുടങ്ങിയവ നൽകി മൊബൈൽ ഫോണിലെത്തുന്ന ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക. ഓൺലൈനായി 50 രൂപ അടയ്ക്കുന്ന മുറയ്ക്ക് ആധാറിന്റെ പ്രിന്റൗട്ട് തപാലായി വീട്ടിലെത്തും.

ശമ്പള ബിൽ തയാറായോ?

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ശമ്പള ബിൽ തയാറായോ എന്നും തുക എത്രയാണെന്നുമൊക്കെ മൊബൈൽ ഫോൺ ആപ്ലിക്കേഷനിലൂടെ അറിയാം. സ്പാർക്കിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന സ്പാർക് ഓൺ മൊബൈൽ (SPARK On Mobile) എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്പാർക്കിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ജീവനക്കാരന്റെ വ്യക്തി വിവരങ്ങളും ശമ്പള വിവരങ്ങളും കാണാം.

ഇ–ആധാർ ഡൗൺലോഡ് ചെയ്യാം

uidai.gov.in എന്ന സൈറ്റിൽ അല്ലെങ്കിൽ എംആധാർ ആപ്പിൽ Download Aadhaar എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആധാർ നമ്പർ അല്ലെങ്കിൽ ആധാർ എൻറോൾമെന്റ് ഐഡി നൽകിയാൽ ഫോണിൽ ഒടിപി (വൺ ടൈം പാസ്‍വേഡ് ലഭിക്കും). ഒടിപി എന്റർ ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ ആധാർ ഡൗൺലോഡ് ചെയ്യാം. ആധാറിലെ വിലാസം മാറ്റാൻ 'Update your address online' എന്ന ഓപ്ഷൻ ഉപയോഗിക്കുക.

എംആധാറിലെ മറ്റു സേവനങ്ങൾ:

ബയോമെട്രിക് ലോക്ക്– നിങ്ങളുടെ വിരലടയാളം, ഐറിസ് (കണ്ണ് പരിശോധന) എന്നിവ 

ഉപയോഗിച്ചുള്ള ആധാർ ഇടപാടുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും.

സ്ഥലം മാറിയെങ്കിൽ ആധാറിലെ വിലാസം മാറ്റാം. ഇതിനായി കെവൈസി (നോ യുവർ കസ്റ്റമർ) രേഖ

വെരിഫൈ ആധാർ– നിങ്ങളുടെ പക്കലെത്തുന്ന ഒരു ആധാർ നമ്പർ നിലവിലുണ്ടോയെന്ന് നമ്പർ ടൈപ്പ് ചെയ്തു കൊടുത്താൽ അറിയാനാകും.

വെർച്വൽ ഐഡി– 12 അക്കം ഉള്ള യഥാർഥ ആധാറിനു പകരം 16 അക്കം ഉള്ള വെർച്വൽ ഐഡി നമ്പർ ഉപയോഗിക്കാനാകും. ആധാർ നമ്പർ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്നതു തടയാനാണിത്.

മരം കയറ്റത്തൊഴിലാളി അവശതാ പെൻഷൻ പദ്ധതി

അർഹത : മരംകയറ്റത്തൊഴിലിൽ ഏർപ്പെട്ടിരിക്കെ മരത്തിൽ നിന്നു വീണ് അപകടം പറ്റുകയും 1980ലെ കേരള മരം കയറ്റത്തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റുകയും ചെയ്ത തൊഴിലാളി, മരം കയറ്റത്തിനിടെ അപകടത്തിൽ മരിച്ച മരം കയറ്റത്തൊഴിലാളിയുടെ ഭാര്യ, അവിവാഹിതനാണെങ്കിൽ അമ്മ എന്നിവർ ഈ പദ്ധതിപ്രകാരമുള്ള ആനുകൂല്യത്തിന് അർഹരാണ്. ആനുകൂല്യം കൈപ്പറ്റുന്ന തൊഴിലാളി മരിക്കുന്നതോടെ പെൻഷൻ വിതരണം നിർത്തലാക്കും. ഈ ആൾക്ക് അർഹതപ്പെട്ട കുടിശിക നിയമപ്രകാരമുള്ള അവകാശിക്കു ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: 1980ലെ മരംകയറ്റത്തൊഴിലാളി ക്ഷേമപദ്ധതിയിൽ നിന്ന് ആനുകൂല്യം കൈപ്പറ്റിയ തൊഴിലാളിക്ക് പെൻഷൻ ലഭിക്കാൻ ബന്ധപ്പെട്ട ജില്ലാ ലേബർ ഓഫിസർക്ക് അപേക്ഷ നൽകാം. 

മരംകയറ്റത്തൊഴിലാളി ക്ഷേമനിധി

ചെത്തുന്നതിനൊഴികെ കൂലിക്കോ പ്രതിഫലത്തിനോ വേണ്ടി മരം കയറ്റത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്

അർഹതാ മാനദണ്ഡം: മരം കയറ്റത്തൊഴിലിൽ ഏർപ്പെട്ടിരിക്കെ അപകടം മൂലം മരണമോ സ്ഥായിയായ അവശതയോ സംഭവിച്ചാൽ

നടപടിക്രമം: അത്യാഹിതം സംഭവിച്ച ദിവസം മുതൽ അല്ലെങ്കിൽ തൊഴിലാളിയുടെ മരണ ദിനം മുതൽ 90 ദിവസത്തിനകം മതിയായ രേഖകൾ സഹിതം നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലയിലെ ലേബർ ഓഫിസർക്കു നൽകണം. അവശതയാണെങ്കിൽ തൊഴിലാളിയും മാരകമായ അപകടമോ മരണമോ ആണു സംഭവിക്കുന്നതെങ്കിൽ ആശ്രിതരുമാണ് അപേക്ഷിക്കേണ്ടത്. 

എമർജൻസി കോൺടാക്ട് നമ്പറുകൾ

സർക്കാരിന്റെ ഹെൽപ്‍ലൈൻ നമ്പറുകൾ അറിയാൻ: kerala.gov.in/helpline

ഇ മെയിൽ വിലാസം: nallaprayam@mm.co.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA