ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കേണ്ട, ഇവന്റ് മാനേജ്‌മന്റ് ടീം ഇവിടുണ്ട്

get-suitable-event-management-easily-team-from-quick-kerala
SHARE

എന്ത് ആഘോഷം വന്നാലും പരിപാടി ‘കളറാക്കാൻ’ ഇവന്റ് മാനേജ്‌മന്റ് ടീം വേണമെന്നായി ഇപ്പോൾ മലയാളിക്ക്. വിവാഹം, പിറന്നാൾ, വിവാഹ വാർഷിക ആഘോഷങ്ങൾ എല്ലാം ‘ട്രെൻഡി’ ആവണമെങ്കിൽ ഇവരെത്തണം. സ്റ്റേജ്, അലങ്കാരപ്പണികൾ, കാറ്ററിംഗ്, ക്യാമറ, ലൈറ്റ് തുടങ്ങി ആഘോഷങ്ങൾ കൊഴുപ്പിക്കാനുള്ള ഡാൻസും പാട്ടും വരെ ഇവന്റ് മാനേജ്മന്റ് പാക്കേജിൽ ഉണ്ട്. കോംപയറിങ് നടത്തുന്ന യുവതി യുവാക്കളെയും ഇവന്റ് ടീം നൽകും. ഇവയെല്ലാം ഒരുമിച്ച് അല്ലെങ്കിൽ ഒറ്റക്ക് ആവശ്യാനുസരണം ബുക്ക് ചെയ്യാനാവും. പല തരത്തിലുള്ള പാക്കേജുകൾ ലഭ്യമാണ്. നമ്മുടെ ബഡ്ജറ്റിനും ആഘോഷത്തിനുമൊത്ത് പാക്കേജുകൾ തിരഞ്ഞെടുക്കാം. 

ഇവന്റ് മാനേജ്‌മന്റ് ടീമിനെ ബുക്ക് ചെയ്താൽ ഒരു കുടക്കീഴിൽ നിന്നും എല്ലാം ലഭ്യമാകുമെന്നതാണ് ഏറ്റവും വലിയ ഗുണം. കോവിഡ് കാലത്ത് പല ആവശ്യങ്ങൾക്കായി പലയിടങ്ങളിൽ പോകേണ്ടി വരുന്നത് ഒട്ടും സുരക്ഷിതമല്ല. അതിനാൽ ഒരു കുടക്കീഴിൽ നിന്നും എല്ലാ സേവനങ്ങളും ലഭിക്കുന്ന ഇവന്റ് മാനേജ്‌മന്റ് ടീമുകൾ വളരെ ഉപകാരപ്രദമാണ്.

ഈ സമയത്ത് വിവാഹങ്ങളിലും മറ്റു ആഘോഷങ്ങളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ ഹാളുകളുടെ ആവശ്യം വരുന്നില്ല. അതിനാൽ തന്നെ ചെറിയ സ്ഥലത്ത് കുറച്ച് ആളുകൾക്ക് ഉതകുന്ന തരത്തിൽ പരിപാടികൾ നടത്തുവാനാണ് എല്ലാവർക്കും താല്പര്യം. ഇതിനായി ഇവന്റ് മാനേജ്‌മന്റ് ടീമുകൾ പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല എല്ലാവർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാൻ പറ്റാത്ത കുറവ് നികത്തനായി ആഘോഷങ്ങളുടെ ലൈവ് സ്ട്രീമിങ്ങും ഇപ്പോൾ നടത്തുന്നുണ്ട്. അവരവരുടെ വീടുകളിൽ ഇരുന്ന് തന്നെ എല്ലാവർക്കും അപ്പപ്പോൾ പരിപാടികൾ കാണാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതെല്ലം ഉൾപ്പെടുത്തിയുള്ള കോവിഡ് സ്പെഷൽ പാക്കേജുകൾ ഇവന്റ് മാനേജ്‌മന്റ് ടീം ഇപ്പോൾ നൽകുന്നുണ്ട്.

നമ്മുടെ ഉറ്റവരുമായുള്ള ഒത്തുചേരലുകളാണ് ഓരോ ആഘോഷങ്ങളും. അവ മനോഹരമാക്കി തീർക്കുന്ന നിരവധി ഇവന്റ് മാനേജ്‌മന്റ് ടീമുകൾ ഇന്ന് കേരളത്തിലുണ്ട്. ക്രിയേറ്റീവ് തീമുകൾ, അതിശയകരമായ ക്രമീകരണങ്ങൾ, പ്രലോഭിപ്പിക്കുന്ന മെനു, ഊഷ്മളമായ ആതിഥ്യം എന്നിവ നൽകുന്ന നിരവധി ഇവന്റ് മാനേജ്‌മന്റ് ടീമുകൾ മലയാള മനോരമ ക്വിക്ക് കേരള ഡോട്ട് കോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ നമ്പർ വൺ ബിസിനസ് ലിസ്റ്റിംഗ് സൈറ്റാണ് ക്വിക്ക് കേരള ഡോട്ട് കോം. വിവാഹങ്ങൾ, പിറന്നാൾ പാർട്ടികൾ, മറ്റു ആഘോഷങ്ങൾ കൂടാതെ കോർപ്പറേറ്റ് ഇവന്റുകൾ, മറ്റ് എലൈറ്റ് ഫംഗ്ഷനുകൾ, ഉദ്ഘാടനങ്ങൾ, സെലിബ്രിറ്റി മാനേജ്‌മന്റ്, സമ്മേളനം തുടങ്ങി ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്‌മന്റ് ടീമുകൾ ക്വിക്ക് കേരളയിലുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ക്വിക്ക് കേരളയിലുള്ള എല്ലാ ഇവന്റ് ടീമുകളും പരിപാടികൾ സങ്കടിപ്പിക്കുന്നത്. ഇവന്റ് മാനേജ്‌മന്റ് ടീമുകൾ കൂടാതെ കാറ്ററിങ് സേവനങ്ങളും പന്തൽ ജോലികളും മാത്രമായി ചെയ്യുന്നവരും ക്വിക്ക് കേരളയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിലുടനീളം ഇവന്റ് മാനേജ്‌മന്റ് ടീമുകളുടെ വിശദ വിവരങ്ങൾ ക്വിക്ക്കേരള ഡോട് കോമിൽ നിന്നും ലഭ്യമാകും. ഇവരുമായി നേരിട്ട് സംസാരിച്ച് നമ്മുടെ ആവശ്യാനുസരണമുള്ള സേവനങ്ങൾ ലഭ്യമാക്കാം. ക്വിക്ക്കേരള ഡോട് കോമിൽ ജില്ല, പ്രദേശം, വിഭാഗം എന്നിവയുടെ അടിസ്ഥാനത്തിൽ തിരയാനുള്ള അവസരമുണ്ട്. ഇത് വഴി എളുപ്പത്തിൽ തന്നെ നമ്മുടെ ആവശ്യാനുസരമുള്ള സേവനദാതാക്കളുടെ വിവരങ്ങൾ ലഭിക്കുന്നു. link : www.quickerala.com 

English Summary : Get suitable event management team from Quick Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA