മക്കളുടെ വിവാഹം മാനദണ്ഡമല്ല, മാതാപിതാക്കൾ ആശ്രിതർ തന്നെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • അച്ഛനെയും അമ്മയേയും സംരക്ഷിക്കാൻ നിങ്ങൾ നിയമം മൂലം ബാധ്യതപ്പെട്ടവരാണ്
these-are-the-laws-and-rights-for-senior-citizen-nalla-prayam
Image Credit : Syda Productions / Shutterstock.com
SHARE

മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണം

സ്ത്രീകൾക്കെതിരായ ഗാർഹിക പീഡന നിരോധന നിയമം, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും അവകാശ സംരക്ഷണ നിയമം എന്നിവയിൽ ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നത് ഓർക്കാം: 

കോടതിയുടെ നിർദേശങ്ങൾ:

1) കേസിൽ ഉൾപ്പെട്ട മാതാപിതാക്കൾ, മകൻ, മരുമകൾ എന്നിവർ തമ്മിലുള്ള ബന്ധം ആദ്യം പരിശോധിക്കണം.

2) മരുമകളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാനാണ് കേസെങ്കിൽ കുടുംബത്തിന്റെ ഭാഗമായാണോ മരുമകൾ താമസിച്ചിരുന്നതെന്ന് വിലയിരുത്തണം.

3) ബന്ധം സുഖകരമല്ലെങ്കിൽ മകൻ/മരുമകൾ, മകൾ/മരുമകൻ എന്നിവരെ ഒഴിപ്പിക്കാൻ മാതാപിതാക്കളെ അനുവദിക്കാം. അത്തരം സാഹചര്യത്തിലും ഭാര്യയെ സംരക്ഷിക്കാനുള്ള ബാധ്യത ഭർത്താവിനുണ്ടാവും.

4) മാതാപിതാക്കളും മകനും തമ്മിലുള്ള ബന്ധം ഊഷ്മളവും മരുമകളെ ഒഴിപ്പിക്കാൻ മൂവരും ചേർന്നു ശ്രമിക്കുകയാണെന്നും ബോധ്യപ്പെട്ടാൽ മരുമകൾക്ക് സംരക്ഷണം നൽകേണ്ടതുണ്ട്. 

വീട്ടിൽ നിന്ന് ഒഴിപ്പിക്കുന്ന മരുമകൾക്ക് മാന്യമായ താമസസൗകര്യം ഒരുക്കിക്കൊടുക്കാൻ ഭർത്താവിനും മാതാപിതാക്കൾക്കും ബാധ്യതയുണ്ട്.

5) മകനും മറ്റുള്ളവരും ചേർന്ന്് ഏതെങ്കിലും തരത്തിൽ മോശമായി പെരുമാറിയാൽ മകൻ ഉൾപ്പെടെയുള്ളവരെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്. 

മാത്രമല്ല, സ്വന്തം ചെലവിന് ആവശ്യമായ വരുമാനം ലഭിക്കത്തക്ക തരത്തിൽ വീട് പ്രയോജനപ്പെടുത്താനും കഴിയും.

പ്രായമായ മാതാപിതാക്കളെ നട തള്ളുന്ന മക്കൾ ഓർക്കാൻ, ജീവിതത്തിന്റെ നല്ലൊരു പങ്ക് നിങ്ങൾക്കായി ജീവിച്ച ഈ അച്ഛനെയും അമ്മയേയും സംരക്ഷിക്കാൻ നിങ്ങൾ നിയമം മൂലം ബാധ്യതപ്പെട്ടവരാണ്. ഓർമിക്കാൻ ഒരു കോടതി ഉത്തരവ് ഇതാ: 

മക്കളുടെ വിവാഹം മാനദണ്ഡമല്ല മാതാപിതാക്കൾ ആശ്രിതർ തന്നെ

സർക്കാർ ഉദ്യോഗസ്ഥരുടെ മാതാപിതാക്കൾക്ക് മക്കളുടെ വിവാഹശേഷവും ആശ്രിതരായി തുടരാമെന്നു മദ്രാസ് ഹൈക്കോടതിയുടെ വിധിയുണ്ട്. പിതാവിന്റെ ശസ്ത്രക്രിയ്ക്ക് ചെലവായ 5.72 ലക്ഷം രൂപ സർക്കാർ ആരോഗ്യ ഇൻഷുറൻസിൽ ക്ലെയിം ചെയ്യാനുള്ള അപേക്ഷ നിരസിച്ച ട്രഷറി ഓഫിസറുടെ നടപടിക്കെതിരെ കൃഷി ഓഫിസർ കതിരവൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചത്. മക്കളുടെ വിവാഹം കഴിഞ്ഞാലും മാതാപിതാക്കൾ, മാതാപിതാക്കൾ തന്നെയാണ്. കല്യാണത്തിനു ശേഷം മാതാപിതാക്കളെ ശ്രദ്ധിക്കാത്ത മക്കളുള്ള കാലമാണിത്– കോടതി ചൂണ്ടിക്കാട്ടി.

വരുമാന സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം

അപേക്ഷിക്കുന്നതിനായി റേഷൻ കാർഡ്, കരം അടച്ച രസീത്, സാലറി സർട്ടിഫിക്കറ്റ്, വരുമാന നികുതി രസീത്, എടിഎം കാർഡ് എന്നിവ കരുതുക. ഇ–ഡിസ്ട്രിക്റ്റ് (edistrict.kerala.gov.in) പോർട്ടൽ തുറന്ന് ലോഗിൻ ചെയ്യുക. വൺ ടൈം റജിസ്ട്രേഷൻ ചെയ്യാത്തവർ അത് ചെയ്ത ശേഷം ലോഗിൻ ചെയ്യുക.

'Apply for a certificate' ക്ലിക് ചെയ്ത് ഇ–ഡിസ്ട്രിക്റ്റ് റജിസ്റ്റർ നമ്പർ തിരഞ്ഞെടുക്കണം. Cerificate type എന്ന ഓപ്ഷനിൽ income certificate തിരഞ്ഞെടുക്കുക. സംസ്ഥാനത്തിന് അകത്തോ പുറത്തോ ഉള്ള ആവശ്യത്തിനാണെങ്കിൽ അത് വ്യക്തമാക്കാൻ സർട്ടിഫിക്കറ്റ് പർപ്പസ് എന്ന മെനു ഉപയോഗിക്കുക.

സർ‌ട്ടിഫിക്കറ്റ് വേണ്ട വ്യക്തിയുടെ പേര്, ബന്ധം, വരുമാനസ്രോതസുകൾ എന്നിവ നൽകുക. പ്രോപ്പർട്ടി ഡീറ്റെയ്‍ൽസ് വിഭാഗത്തിൽ നിങ്ങളുടെ താലൂക്കും വില്ലേജും തിരഞ്ഞെടുക്കുക. 

'Old Survery number' അഥവാ സബ് ഡിവിഷൻ നമ്പർ‌ കരമടച്ച രസീതിൽ നോക്കി ടൈപ്പ് ചെയ്യാം. സ്ഥലത്തിന്റെ അളവ് ഹെക്ടറിൽ രേഖപ്പെടുത്തുക. ഹെക്ടർ കണക്കിറിയില്ലെങ്കിൽ സെന്റ് അളവ് നൽകി ഹെക്ടർ കണ്ടെത്താനുള്ള ഓപ്ഷൻ ഇതിന്റെ അരികിലുണ്ട്.

 ഇത്രയും പൂ‍ർത്തിയാക്കുമ്പോൾ മൊബൈൽ ഫോണിൽ ഒടിപി (വൺ ടൈം പാസ്‍വേഡ്) വരും. അത് രേഖപ്പെടുത്തി സബ്മിറ്റ് ആപ്ലിക്കേഷൻ നൽകുക. വൺ ടൈം റജസിട്രേഷൻ സമയത്ത് റേഷൻ കാർഡ് വിവരങ്ങൾ നൽകിയിട്ടുള്ളതിനാൽ അത് വീണ്ടും നൽകേണ്ടതില്ല. ബാക്കിയുള്ള രേഖകൾ പിഡിഎഫ് ഫോർമാറ്റിൽ അപ്‍ലോഡ് ചെയ്യണം. 100 കെബിയിൽ കൂടാൻ പാടില്ല.

സാലറി സർട്ടിഫിക്കറ്റ്, നികുതി രസീത്, കരമടച്ച രസീത് എന്നിവ നൽകണം. Remarks കോളത്തിൽ അതത് രേഖകളിലുള്ള നമ്പർ നൽകി സേവ് ചെയ്യുക.

സർട്ടിഫിക്കറ്റിനുള്ള ഫീസ് ഓൺലൈനായി തന്നെ അടച്ചാലുടൻ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കപ്പെടും.

ഇന്റർനെറ്റില്ലാതെ ഫോണിലൂടെ പണമയയ്ക്കാം

ഇന്റർനെറ്റ് ഇല്ലാത്ത ഫോണുകളിലൂടെ പോലും പ്രാഥമിക ബാങ്കിങ് ഇടപാടുകൾ നടത്താനുള്ള സേവനം അൺസ്ട്രക്‌ചേഡ് സപ്ലിമെന്ററി സർവീസ് ഡേറ്റ (യുഎസ്എസ്ഡി) നൽകുന്നു. അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെട്ട് എംഎംഐഡിയും (മൊബൈൽ മണി ഐഡന്റിഫൈർ – 7 അക്കം) എം പിന്നും ആവശ്യമാണ്. എംഎം ഐഡി വച്ചാണ് നമ്മുടെ അക്കൗണ്ട് കംപ്യൂട്ടർ സിസ്റ്റം തിരിച്ചറിയുന്നത്. 

*99# എന്ന ഐഡി എന്ന നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യുക. ആദ്യമായിട്ടെങ്കിൽ ബാങ്കിന്റെ പേര്, അല്ലെങ്കിൽ ഐഎഫ്എസ് കോഡിന്റെ ആദ്യ 4 അക്ഷരങ്ങളോ ടൈപ്പ് ചെയ്യുക. തുടർന്ന് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ് കാർഡ് നമ്പറിലെ അവസാന ആറക്കം തുടങ്ങിയവ നൽകി റജിസ്റ്റർ ചെയ്യണം. പൂർത്തിയായ ശേഷം വീണ്ടും *99# ടൈപ്പ് ചെയ്ത് പണമിടപാട് നടത്താം.

English Summary : Apply income certificate online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA