ജീവൻ തുടിക്കും ചിത്രങ്ങൾ; ഇലകളെ കാൻവാസാക്കി മനു

HIGHLIGHTS
  • ആദ്യം വരച്ചതു ശ്രീബുദ്ധന്റെ ചിത്രമായിരുന്നു.
  • 50 ചിത്രങ്ങൾ ഫ്രെയിം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.
leaf-arts-by-manu-gain-attention-in-social-media
SHARE

ഇലകളെ കാൻവാസുകളാക്കി ആലങ്ങാട് പാനായിക്കുളം സ്വദേശി മനു. ഇതുവരെ പിറന്നത് ഇരുന്നൂറോളം ജീവൻ തുടിക്കുന്ന മനോഹര ചിത്രങ്ങൾ. മൂന്നു വർഷം മുൻപാണു മനു ഇലകളെ കാൻവാസുകളാക്കി വര തുടങ്ങിയത്. ആലില, പ്ലാവില, ആഞ്ഞിലിയില എന്നിങ്ങനെ വിവിധ ഇലകളിലാണു മനുവിന്റെ പരീക്ഷണം. 

സിനിമ താരങ്ങളുടെ ചിത്രങ്ങളാണ് ഇലകളിൽ തയാറാക്കിയിരിക്കുന്നതിൽ ഏറിയ പങ്കും. ആദ്യം വരച്ചതു ശ്രീബുദ്ധന്റെ ചിത്രമായിരുന്നു. 

S1'

പിന്നീട് ദുൽഖർ സൽമാൻ, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, അനു സിത്താര, ഇന്ദ്രജിത്ത്, പൃഥ്വിരാജ് തുടങ്ങി ഒട്ടേറെ താരങ്ങളെ ഇലയിൽ വരച്ചിരുന്നു. കായിക താരങ്ങളായ മെസ്സി, റൊണാൽ‍ഡോ, ധോണി, സച്ചിൻ തെൻഡുൽക്കർ എന്നിവരുടെ ചിത്രങ്ങളും ഇലയിൽ ചെയ്തിട്ടുണ്ട്. 

ഇലയിൽ വരയ്ക്കുന്ന ചിത്രങ്ങൾക്കു പുറമേ കടുക്, ചായപ്പൊടി, മണൽ എന്നിവയിലും ചിത്രപരീക്ഷണം നടത്തിയിട്ടുണ്ട് മനു. എയ്സ്‌തെറ്റിക് സോൾ എന്ന ഇൻസ്റ്റഗ്രാം പേജിലെ വിഡിയോകളിലൂടെ സിനിമാതാരങ്ങളുടെ ഇലച്ചിത്രങ്ങൾ അവതരിപ്പിച്ചാണു മനു ആദ്യം ശ്രദ്ധേയനാകുന്നത്. 50 ചിത്രങ്ങൾ ഫ്രെയിം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. 

S3
കെ.എം.മനു

15 പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ ഇലയിൽ ചെയ്താണ് ഏറ്റവും ഒടുവിലത്തേത്. ആലങ്ങാട് പാനായിക്കുളം പള്ളിപ്പടി കുന്നത്തുപറമ്പ് വീട്ടിൽ  കെ.സി.മണിയുടെയും ശാന്തയുടെയും മകനാണ് കെ.എം.മനു.  കഴിഞ്ഞ രണ്ടു മാസമായി തെങ്ങോലയിലാണു പരീക്ഷണം. മമ്മൂട്ടി, വിജയ് സേതുപതി, നീരജ് മാധവ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയവരെ ഓലയിൽ ചെയ്തിട്ടുണ്ട്. ഓലയിൽ തയാറാക്കുന്ന ചിത്രങ്ങൾക്കു രണ്ടു ദിവസത്തെ ആയുസേയുള്ളൂ.   

English Summary : Leaf arts by Manu gain attention

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA