ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാൻഡായ തനിഷ്ക് ഉത്സവകാലത്തിനായി ഏകത്വം എന്ന പേരിൽ സവിശേഷമായ ആഭരണ ശേഖരം വിപണിയിൽ അവതരിപ്പിച്ചു. വൺനസ് എന്ന പ്രമേയത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെ സംഗമമൊരുക്കുകയാണ് ഇൗ പ്രൗഢമായ ശേഖരത്തിൽ. ഇന്ത്യയിലെങ്ങുനിന്നുമുള്ള ഏറ്റവും മികച്ച ശിൽപ്പികളുടെ കരവിരുതുകൾകൊണ്ടുള്ള ഭാവഗീതമാണ് ഏകത്വം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 15 വ്യത്യസ്തമായ കലാരൂപങ്ങൾ ഒന്നിച്ചുചേർത്തിരിക്കുകയാണ് ഉത്കൃഷ്ടമായ ഇൗ ശേഖരത്തിലെ ഒാരോ ആഭരണത്തിലും.

അത്യാകർഷകമായ രൂപകൽപ്പനയിലുള്ള ഇൗ ശേഖരത്തിലൂടെ ദൃഢമായതും ആധുനികവുമായവ ഒന്നിച്ചുചേർത്തിരിക്കുകയാണ്. സവിശേഷമായ ആഭരണനിർമ്മാണ വിദ്യകളായ നാകാഷി, റാവ, കിറ്റ് കിത, ചന്ദക് ലേയറിംഗ് എന്നിവയെല്ലാം ഉൾച്ചേർത്തിരിക്കുകയാണ് ഇൗ ശേഖരത്തിൽ. സൂക്ഷ്മമായ കരിഗാരി സങ്കേതങ്ങൾ അനായാസമായി ഉൾക്കൊള്ളിക്കുന്നതാണ് ഇതിന്റെ സവിശേഷത. തനിഷ്കിന്റെ ഉത്സവകാല ശേഖരത്തിൽ കരവിരുതിനൊനൊപ്പം ഏകതയുടെ കാഴ്ചപ്പാടുകളും ഒന്നിച്ചുചേരുകയാണ് ഏകത്വത്തിൽ. 

image-2

അകലം പാലിക്കുമ്പോഴും നാമെല്ലാം ഒരുമയോടെയായിരുന്നുവെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ചീഫ് ഡിസൈൻ ഒാഫീസർ രേവതി കാന്ത് പറഞ്ഞു. ഏകത്വത്തിന്റെ സൗന്ദര്യത്തിൽ വിശ്വസിക്കുന്ന തനിഷ്ക്  സഹാനുഭൂതിയും അനുകമ്പയും കരുതലും ഒന്നിച്ചുചേർക്കുന്നതിനാണ് പരിശ്രമിക്കുന്നത്. ഏറ്റവും പുതിയ ഉത്സവകാല ശേഖരമായ ഏകത്വം ഇൗ ഒരുമയിൽനിന്ന് രൂപംകൊണ്ടതാണെന്ന് രേവതി കാന്ത് ചൂണ്ടിക്കാട്ടി. 

ഉപയോക്താക്കളേയും ആഭരണശിൽപ്പികളേയും ആഭരണങ്ങളേയും ഒന്നിച്ചുചേർത്ത് മനുഷ്യരുടെ ഒരുമയ്ക്കുവേണ്ടി ചേർത്തുനിർത്താനാണ് പരിശ്രമിക്കുന്നത്. രൂപകൽപ്പനയിലെ ഒരുമയും സൗന്ദര്യത്തിലെ തത്വശാസ്ത്രവും ഒന്നിച്ചുചേർക്കുകയെന്നതായിരുന്നു വെല്ലുവിളി. ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങൾ സൂക്ഷ്മമായി ഒന്നിച്ചുചേർത്ത് സുന്ദരമായി ഏകത്വത്തിൽ ഒന്നിച്ചുചേർത്തിരിക്കുകയാണ്. ഉപയോക്താക്കളുടെ ഉത്സവാഘോഷങ്ങൾക്ക് തിളക്കം നല്കാൻ പുതിയ ഉത്സവകാല ശേഖരം കാരണമാകുമെന്നു വിശ്വസിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. 

image-4

കഴിഞ്ഞ ആറുമാസത്തിനിടയിൽ രാജ്യത്തെങ്ങുമുള്ള ആളുകളുടെ നിസ്വാർത്ഥമായ പ്രവർത്തികളിലൂടെ ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിച്ചതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് തനിഷ്ക് മാർക്കറ്റിംഗ് ആൻഡ് റീട്ടെയ്ൽ വൈസ് പ്രസിഡന്റ് അരുൺ നാരായൺ പറഞ്ഞു. മനുഷ്യരാശിയുടെ സത്തയാണ് ഏകത്വം എന്ന ചിന്ത. പരസ്പരം സഹായിക്കാനും പടുത്തുയർത്താനും വെല്ലുവിളികളെ നേരിടാനുമുള്ള ഏറ്റവും അവശ്യമായ ഘടകമാണിത്. ഇൗ ചിന്തയാണ് ഏകത്വം എന്ന ശേഖരത്തിലൂടെ ബ്രാൻഡ് വെളിപ്പെടുത്തുന്നത്. ഒരുമയുടെ സൗന്ദര്യം എന്ന കേന്ദ്രചിന്ത രാജ്യത്തെങ്ങുമുള്ള വിവിധ കലാരൂപങ്ങളിലൂടെയും ഏറ്റവും മികച്ച ആഭരണനിർമ്മാണ വിദഗ്ധരാൽ ഒന്നിച്ചുചേർത്തിരിക്കുകയാണ്. ഇന്ത്യയിലെമ്പാടുമുള്ള ആഭരണനിർമാണ വിദഗ്ധരുടെ ജീവിതങ്ങളെ ശക്തമായി കെട്ടിപ്പടുക്കാനും ദീപാവലിക്കാലത്ത് വീടുകളെ പ്രോജ്ജ്വലിപ്പിക്കാനും ഇൗ ശേഖരത്തിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

തനിഷ്കിന്റെ ഉത്സവകാല ശേഖരമായ ഏകത്വത്തിലൂടെ ഒരുമയുടെ ചൈതന്യം ആഘോഷമാക്കാം. 40,000 രൂപ മുതലാണ് ഇൗ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെമ്പാടുമുള്ള തനിഷ്ക് സ്റ്റോറുകളിലും www.tanishq.co.in എന്ന തനിഷ്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും ഇൗ ശേഖരം ലഭ്യമാണ്. 

ഏകത്വം ശേഖരത്തിലെ പ്രമുഖ കലാസൃഷ്ടികൾ

കലാവൈഭവം ഉൾച്ചേർന്ന ആഭരണങ്ങളാണിവ. വേണി രീതിയിലുള്ള പെൻഡന്റുകളും ചന്ദക്, കുന്തൻ എന്നീ കലാരൂപങ്ങളുമാണ് ഇവയുടെ ആകർഷണീയത. സ്നേഹിക്കുന്നവരുടെ തിളക്കത്തിന് ചേരുന്നതാണിവ. ജാലി രീതിയിൽ റാവ അതിരുകൾ ഉൾക്കൊള്ളുന്നതാണ് ഒരുമയുടെ സന്ദേശമുണർത്തുന്ന ആകർഷണീയമായ ഇൗ നെക്ക്പീസ്. മാണിക്യക്കല്ലുകളുടെ തിളക്കം ഇവിടെ ആകർഷകമായി ഉൾച്ചേർത്തിരിക്കുന്നു. ഒരുമയുടെ അനുപമമായ സൃഷ്ടിയാണ് ഇൗ ആഭരണങ്ങൾ. 

image-3

രാജസ്ഥാൻ, ബംഗാൾ എന്നിവിടങ്ങളിലെ കരവിരുതിന്റെ തിളക്കമുള്ള ഇൗ ആഭരണങ്ങൾ കുന്ദൻ, ഫിലിഗ്രീ എന്നിവ ഉൾച്ചേർത്തിരിക്കുന്നു. സൂക്ഷ്മമായ കരവിരുതിൽ തീർത്ത ഇൗ വളകളിൽ ഒരുമയുടെ സൗന്ദര്യമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com