കാഴ്ചയിൽ സിംപിൾ, വിലയിൽ വമ്പൻ; ശ്രദ്ധ നേടി പ്രിയങ്ക ചോപ്രയുടെ ബാഗ്

HIGHLIGHTS
  • ബാഗിന്റെ വില 3,980 അമേരിക്കൻ ഡോളർ ആണ്
priyanka-chopra-hand-bag-trending-in-fashion-world
SHARE

സ്റ്റൈലിന്റെ കാര്യത്തിൽ താരസുന്ദരി പ്രിയങ്ക ചോപ്രയുമായി മത്സരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പുത്തൻ പരീക്ഷണങ്ങളും ആക്സസറീസുമായി ഫാഷൻ ലോകത്ത് ശ്രദ്ധ നേടുന്ന പ്രിയങ്ക സ്റ്റൈൽ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഓൾ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് താരസുന്ദരി പങ്കുവച്ചത്. 

ഷീർ ടോപ്പും സ്ലീവ്‌ലസ് ഓവർകോട്ടും ബ്ലാക് പാന്റുമായിരുന്നു പ്രിയങ്കയുടെ വേഷം. സൺ ഗ്ലാസും പുത്തൻ ഹെയർസ്റ്റൈലും പ്രിയങ്കയെ സ്റ്റൈലിഷ് ആക്കി. എന്നാൽ താരസുന്ദരിയുടെ കയ്യിലുള്ള ബാഗിലായിരുന്നു ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. 

ഇറ്റാലിയൻ ആഡംബര ബ്രാന്‍ഡായ ഫെൻഡിയുടെ നിന്നുള്ള സോളിഡ് യെല്ലോ നിറത്തിലുള്ള ലെതർ ബാഗ് ആണ് താരത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. 3,980 അമേരിക്കൻ ഡോളർ (2,91,011 ഇന്ത്യൻ രൂപ) ആണീ ബാഗിന്റെ വില. മുമ്പും വ്യത്യസ്തമായ ഹാൻഡ് ബാഗുകളുമായി പ്രിയങ്ക ശ്രദ്ധ നേടിയിട്ടുണ്ട്. 

English Summary : Priyanka Chopra yellow bag with Rs 3 lakh trending

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA