തപാല്‍ വസ്തുക്കളിലും കോവിഡ് പ്രതിരോധം പ്രതിഫലിക്കുന്നു

HIGHLIGHTS
  • ജൂണ്‍ 16-ന് ഒരു പ്രത്യേക കവറാണ് തിരുവനന്തപുരത്ത് പുറത്തിറക്കിയത്
  • സംസ്ഥാനത്തിന്റെ 'ബ്രേക്ക് ദി ചെയിന്‍' കാമ്പയിനോട് അനുബന്ധിച്ചായിരുന്നു അത്
postal-covers-and-stamps-with-covid-prevention-message
ഗോവ കോവിഡ് കവര്‍
SHARE

മഹാമാരി കോവിഡ്-19-ന്റെ സമീപകാല ആവിര്‍ഭാവം ഇന്ത്യന്‍ തപാല്‍ വസ്തുക്കളിലും പ്രതിഫലിക്കുന്നു. ജനങ്ങളെ വ്യാപകമായി ബോധവത്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. കോവിഡ് വിഷയമായി ഇതുവരെ ഇന്ത്യയില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിട്ടില്ലെങ്കിലും പ്രത്യേക കവറുകളും കാന്‍സലേഷനുകളും വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകള്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ശാസ്ത്രീയ പഠനങ്ങളില്‍ നിന്നുള്ള പ്രധാന കണ്ടെത്തലുകളാണ് ഇവയില്‍ പ്രധാനം. ഗുരുതരമായ രോഗികളില്‍ മരണനിരക്ക് കുറയ്ക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം.

കണ്‍വാലസെന്റ് പ്ലാസ്മ സംഭാവനയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നതിനായി ഒരു പ്രത്യേക കവറും മൂന്നിനം റദ്ദാക്കലുമാണ് പനാജി പോസ്റ്റ് ഓഫീസില്‍ ഏര്‍പ്പെടുത്തിയത്. 2020 ഓഗസ്റ്റ് 24 മുതല്‍. രോഗാവസ്ഥയില്‍ നിന്നു കരകയറിയ ആളുകളില്‍ നിന്നുള്ള രക്തം (കണ്‍വാലസെന്റ് പ്ലാസ്മ) ശേഖരിച്ച് അതിനെ ശാസ്ത്രീയ പ്രക്രിയകളിലൂടെ രോഗികളില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. 

speed-post
ഗോവ കോവിഡ് കാന്‍സലേഷന്‍

കോവിഡ്19-നുള്ള വാക്‌സിന്‍ ഇനിയും വളരെ ദൂരെയാണെങ്കിലും കൊറോണ വൈറസ് രോഗികളുടെ രക്തം ഉപയോഗിച്ചുള്ള രോഗചികിത്സയ്ക്കു ശേഷം രോഗികള്‍ സുഖപ്പെടുന്നുണ്ടെന്നാണ് സുചനകള്‍. അതില്‍ വൈറസിന്റെ ആന്റിബോഡികളുണ്ട്. ഇന്ത്യയിലേയും അമേരിക്കയിലേയും മറ്റും വിദഗ്ധര്‍ രോഗികളെ ചികിത്സിക്കുന്നതിനുള്ള താക്കോല്‍ ആയിട്ടാണ് ഇതിനെ കാണുന്നത്. ആ ആശയം കാന്‍സലേഷനിലൂടെ ജനങ്ങളിലെത്തിക്കുന്നു. കോവിഡ് വരുന്ന ആളുകള്‍ക്ക് വൈറസിനെതിരെ പോരാടാനുള്ള കഴിവ് വര്‍ധിപ്പിക്കാനുള്ള പ്രോത്സാഹനം നല്കാനുള്ള ഏര്‍പ്പാടുകളാണ് തപാല്‍ വകുപ്പ് ചെയ്യുന്നത്.

kolkkatta
കൊല്‍ക്കൊത്ത കവര്‍

കൊറോണയ്‌ക്കെതിരേ പൊരുതുന്നവരെ സ്മരിച്ച് കൊല്‍ക്കൊത്തയില്‍ ഒരു പ്രത്യേക കവറാണ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 14-ന്് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് 'ബ്രേവ് ഹാര്‍ട്‌സ് ഓഫ് ബംഗാള്‍' എന്ന പേരിലായിരുന്നു അത്. 

കേരളത്തില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ജൂണ്‍ 16-ന് ഒരു പ്രത്യേക കവറാണ് തിരുവനന്തപുരത്ത് പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ 'ബ്രേക്ക് ദി ചെയിന്‍' കാമ്പയിനോട് അനുബന്ധിച്ചായിരുന്നു അത്. ആറു കൈകളുള്ള പോസ്റ്റുമാനെയാണ് കാന്‍സലേഷനില്‍ ചിത്രീകരിച്ചിട്ടുള്ളത്.

trivandrum
കേരളം കവര്‍

കട്ടക്കില്‍ സെപ്റ്റംബര്‍ 29-ന് 'കൊറോണ വാറിയേഴ്‌സ് കാന്‍സലേഷനും പ്രത്യേക കവറും പുറത്തിറക്കി.

indian-stamp
കട്ടക്ക് കാന്‍സലേഷന്‍

ഇതേസമയം, ഗോവയില്‍ തപാല്‍ സേവനം സ്ഥാപിതമായതിന്റെ 180-ാം വാര്‍ഷികം പ്രമാണിച്ച് ഇന്നലെ (2020 ഒക്ടോബര്‍ 9. ലോക തപാല്‍ദിനം) ഒരു പ്രത്യേക കവറും കാന്‍സലേഷനും പുറത്തിറക്കി. തടസ്സമില്ലാതെ മഹാമാരി കോവിഡ് കാലത്തു പോലും സേവനം തുടരുന്നതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണിത്. ഇതോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു കത്തെഴുതല്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിഷയം: നമ്മുടെ പോസ്റ്റ്മാന്‍.-നമ്മുടെ കോവിഡ് പോരാളി.

goa
ഗോവ 180

ഇതേസമയം, വിവിധ രാജ്യങ്ങള്‍ ഇതിനകം കോവിഡ് വിഷയമാക്കി സ്റ്റാമ്പുകള്‍ പുറപ്പെടുവിച്ചു കഴിഞ്ഞിട്ടുണ്ട്. വിയറ്റ്‌നാം, മക്കാവ് തുടങ്ങിയ രാജ്യങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.

(ചിത്രങ്ങള്‍ ഗോവ ഫിലാറ്റലി ആന്‍ഡ് ന്യുമിസ്മാറ്റിക്‌സ് സൊസൈറ്റി പ്രസിഡന്റ് ഡോ. എം.ആര്‍.രമേഷ് കുമാറിന്റെ ശേഖരത്തില്‍ നിന്ന്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയില്‍ ചീഫ് സയന്റിസ്റ്റ് ആയിരുന്നു. 1986-87-ലെ ആറാം ഇന്ത്യന്‍ അന്റാര്‍ട്ടിക്ക പര്യവേക്ഷണ സംഘാംഗം.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA