വിദ്യാര്‍ഥിനികൾക്കായി യൂണിഫോം ഡിസൈന്‍ ചെയ്ത് സബ്യസാചി മുഖർജി

HIGHLIGHTS
  • ഡബിന്റെ ആവശ്യപ്രകാരമാണ് സബ്യസാചി യൂണിഫോം ഡിസൈൻ ചെയ്തത്
sabyasachi-mukharjee-designed-uniform
SHARE

രാജസ്ഥാനിലെ ജയ്സാൽമീർ രാജ്കുമാരി രത്നാവതി ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾക്കായി യൂണിഫോം ഡിസൈൻ ചെയ്ത് സെലിബ്രിറ്റി ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജി. കുട്ടികൾ ഈ യൂണിഫോം ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കവച്ചാണ് സബ്യസാചി ഇക്കാര്യം അറിയിച്ചത്. 

ത്രീക്വാട്ടർ സ്ലീവും റൗണ്ട് നെക്കുമുള്ള നീല ടോപ്പും മെറൂണ്‍ ‍നിറത്തിലുള്ള ക്രോപ്പ്‍ഡ് ഇലാസ്റ്റിക് വെയ്സ്റ്റ് പാന്റുമാണ് യൂണിഫോം. അജ്രാക്ക് പ്രിന്റ് ടോപ്പിന് ഹൈലൈറ്റ് ചെയ്യുന്നു. ടോപ്പിൽ രണ്ട് പാച്ച് പോക്കറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ കലാകാരനായ മൈക്കൽ ഡബ് ആരംഭിച്ച സിറ്റ (CITTA) എന്ന സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണിത്. മൈക്കൽ ഡബിന്റെ ആവശ്യപ്രകാരമാണ് സബ്യസാചി യൂണിഫോം ഡിസൈൻ ചെയ്തത്. ഇതുപോലൊരു പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷവും സബ്യസാചി പങ്കുവച്ചു.

English Summary : Sabyasachi Mukherjee designs uniforms for Jaiselmer school

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA