ADVERTISEMENT

മുടി കൊഴിച്ചിൽ സാധാരണയായി എല്ലാവർക്കും ഉള്ളതാണ്. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും അനുസരിച്ച് മുടി കൊഴിച്ചിന്റെ തോത് കൂടിയും കുറഞ്ഞും ഇരിക്കും. അസാധാരണയായി മുടി കൊഴിച്ചിൽ ഉണ്ടായി തലയിൽ മുടി ഇല്ലാതാവുന്ന അവസ്ഥ വരുമ്പോഴാണ് നമ്മൾ ഹെയർ ഫിക്സിങ് പോലുള്ള കൃത്രിമ രീതികളെ പറ്റി ചിന്തിക്കുന്നത്. അസുഖങ്ങൾ മൂലമുള്ള മുടി കൊഴിച്ചിൽ, കഷണ്ടി തുടങ്ങിയവ കൊണ്ട് വിഷമിക്കുന്നവർക്ക് ഏറ്റവും നല്ല മാർഗമാണ് ഹെയർ ഫിക്സിംഗ്, വിഗ് എന്നിവ. വിഗ് എന്നത് ഒരു താൽക്കാലിക ആശ്വാസമാകുമ്പോൾ കൃത്രിമ ഹെയർ ഫിക്സിങ് എന്നത് ഒരു സ്ഥിര പരിഹാരമാണ്. 

കഷണ്ടി കൊണ്ട് വലയുന്നവർക്ക് ഏറെ പ്രയോജനകരമാണ് ഹെയർ ഫിക്സിങ്, ഹെയർ ഇംപ്ലാന്റേഷൻ, ഹെയർ റീപ്ലേസ്‌മെന്റ് തുടങ്ങിയ രീതികൾ. ഇത്തരം ചികിത്സകളിൽ മുടിനാരുകൾ ഓരോന്നും തലയിൽ വെച്ച് പിടിപ്പിക്കുന്നതിലൂടെ മുടി സ്വാഭാവികമാണ് എന്നു തോന്നും. കൃത്രിമമായി വെച്ച മുടിയാണെന്ന് മറ്റൊരാൾക്ക് തോന്നുകയില്ല. ഓരോരുത്തരുടേയും ഇഷ്ടത്തിനും മുഖത്തിന്റെ ഘടനയ്ക്കും അനുസരിച്ചാവും മുടി ഏത് സ്റ്റൈലിൽ വെക്കണമെന്ന് തീരുമാനിക്കുന്നത്. 

വേദനരഹിതവമായ ഇത്തരം ചികിത്സാരീതികൾ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചെയ്യുന്നത്. ശസ്ത്രക്രിയേതര ഹെയർ ഫിക്സിംഗ് ചികിത്സയ്ക്ക് ശേഷം പാർശ്വഫലങ്ങളൊന്നും അനുഭവപ്പെടില്ല. ഇത്തരം ചികിത്സകളിലൂടെ തലയോട്ടിയിൽ ഘടിപ്പിക്കുന്ന ഹെയർ സിസ്റ്റം യഥാർത്ഥ മുടി കൊണ്ടാണ് നിർമ്മിക്കുന്നത്. ഇത് വളരെക്കാലം നിലനിൽക്കും. ഇതിലൂടെ മുടി കൊഴിച്ചിൽ, കഷണ്ടി എന്നീ പ്രശ്നങ്ങളിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും മോചിപ്പിക്കപ്പെടുന്നു.

കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്നവർക്ക് വിഗ് എന്നത് നല്ലൊരു മാർഗമാണ്. ദീർഘ നാൾ നീണ്ടു നിൽക്കുന്നതും ഉയർന്ന നിലവാരമുള്ളതും സ്വാഭാവിക മുടി പോലെ തോന്നിക്കുന്നതുമായ വിഗ്ഗുകൾ വിപണിയിൽ ലഭ്യമാണ്. യഥാർത്ഥ മുടി കൊണ്ട് തന്നെ നിർമ്മിക്കുന്ന വിഗ്ഗുകളുമുണ്ട്. ചികിത്സയ്ക്ക് മുമ്പ് മുടി മുറിച്ച് നൽകിയാൽ, മുറിച്ച മുടി ഉപയോഗിച്ച് യഥാർത്ഥ രൂപത്തിൽ വിഗ്ഗുകൾ ഉണ്ടാക്കുന്നു. അങ്ങനെ ആളുകൾക്ക് മുമ്പത്തെ ഹെയർ സ്റ്റൈൽ വീണ്ടെടുക്കാൻ കഴിയും. 

ഇത്തരം സെന്ററുകളെ എളുപ്പത്തിൽ കണ്ടെത്താൻ കേരളത്തിലെ തന്നെ നമ്പർ വൺ  ബിസിനസ് ലിസ്റ്റിംഗ് സൈറ്റ് ആയ മലയാള മനോരമ ക്വിക്ക് കേരള ഡോട്ട് കോം സഹായിക്കുന്നു. ഈ രംഗത്ത് ഒട്ടനവധി വർഷത്തെ പാരമ്പര്യമുള്ള ഹെയർ ഫിക്സിങ് സെന്ററുകൾ, ഹെയർ ഇംപ്ലാന്റേഷൻ, ഹെയർ റീപ്ലേസ്‌മെന്റ് ക്വിക്ക് കേരള ഡോട്ട് കോമിലുണ്ട്.  ഇവരുമായി നേരിട്ട് സംസാരിച്ച് നമ്മുടെ ആവശ്യാനുസരണമുള്ള സേവനങ്ങൾ ലഭ്യമാക്കാം. 

കൂടുതൽ വിവരങ്ങൾക്ക് www.quickerala.com സന്ദർശിക്കുക 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com