7801 വജ്രങ്ങളുള്ള മോതിരം; ഗിന്നസ് റൊക്കോർഡ് സ്വന്തമാക്കി ഹൈദരബാദ് സ്വദേശി

HIGHLIGHTS
  • 'ദി ഡൈവൻ 7801 ബ്രഹ്മ വജ്ര കമലം' എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്
hyderabad-man-sets-guinness-world-record-most-diamonds-set-in-one-ring
SHARE

ഏറ്റവും കൂടുതൽ വജ്രങ്ങളുള്ള മോതിരം നിർമിച്ച് ഗിന്നസ് റെക്കോഡിൽ ഇടംനേടി ഹൈദരബാദിലെ ജ്വല്ലറി ഉടമ. ദ് ഡയമണ്ട് സ്റ്റോർ ബൈ ചന്ദുഭായ് എന്ന ജ്വല്ലറിയുടെ ഉടമ കൊട്ടി ശ്രീകാന്താണ് റെക്കോർഡ് സ്വന്തമാക്കിയത്. 7801 വജ്രങ്ങളാണ് മോതിരത്തിലുള്ളത്. ‘ദി ഡൈവൻ 7801 ബ്രഹ്മ വജ്ര കമലം’ എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്.

ആറ് പാളികൾ ആയാണ് മോതിരം ഡിസൈൻ ചെയ്തിരിക്കുന്നത്. ആദ്യത്തെ അഞ്ച് പാളികളിൽ 8 ഇതളുകളുണ്ട്. അവസാനത്തേതിൽ ആറ് ഇതളുകളും മൂന്ന് ഫിലമെന്റുകളുമുണ്ട്. മോതിര നിർമാണത്തിന്റെ വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

2018ലാണ് മോതിരം ഡിസൈനിങ് ആരംഭിച്ചത്. ഇതിനുശേഷം കംപ്യൂട്ടറൈഡ് ഡിസൈനിലൂടെ എത്ര ഡയമണ്ടുകൾ വേണ്ടി വരുമെന്നു കണക്കാക്കിയായിരുന്നു നിര്‍മാണം. 

English Summary : Indian jeweller sets sparkling record with ring containing 7,801 diamonds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA