ഇന്റർനാഷനൽ ഫൊട്ടോഗ്രഫി അവാർഡ്സിൽ മലയാളി ഫൊട്ടോഗ്രഫർക്ക് പ്രത്യേക പരാമർശം

HIGHLIGHTS
  • 2019 ൽ ഐസ്‌ലാന്റിലേക്ക് നടത്തിയ യാത്രയിലാണ് ഈ ചിത്രങ്ങൾ പകർത്തിയത്
arun-mathew-awarded-honorable-mention-in-international-photography-awards
(ഇടത്) ഫൈന്‍ ആർട് വിഭാഗത്തിൽ പ്രത്യേക പരാമർശം ലഭിച്ച ചിത്രങ്ങൾ, (വലത്) അരുൺ മാത്യു
SHARE

ഫൊട്ടോഗ്രഫിയിലെ ഏറ്റവും ആദരീണയവും പ്രശസ്തവുമായ മത്സരങ്ങളിലൊന്നായ ഇന്റർനാഷനൽ ഫൊട്ടോഗ്രഫി അവാർഡ്സിൽ (ഐപിഎ) പ്രത്യേക പരാമർശം (Honorable Mention) നേടി മലയാളി ഫൊട്ടോഗ്രഫർ അരുൺ മാത്യു. കോവിഡ് കാലത്ത് വളരെയധികം പ്രാധാന്യം നേടിയ സാമൂഹിക അകലം എന്ന ആശയത്തെ ആവിഷ്കരിച്ച അരുണിന്റെ ഫോട്ടോകളാണ് രാജ്യാന്തര വേദിയിൽ ശ്രദ്ധ നേടിയത്. ഫൈൻ ആർട്ട് ഫൊട്ടോഗ്രഫി, സ്പെഷൽ നൈറ്റ് ഫൊട്ടോഗ്രഫി എന്നീ വിഭാഗങ്ങളിലായിരുന്നു നേട്ടം.

social-distancing-1
ഫൈൻ ആർട് വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയ ചിത്രം

ജോലിയുടെ ഭാഗമായി 2019 ൽ ഐസ്‌ലാന്റിലേക്ക് നടത്തിയ യാത്രയിലാണ് ചിത്രങ്ങൾ പകർത്തിയത്. ഒത്തുച്ചേരാനായി ഇപ്പോൾ അകലം പാലിക്കാം (Let's widen to reunite) എന്ന ആശയം പങ്കുവച്ച ഫോട്ടോ സീരീസ് ആണ് ഫൈൻ ആർട് വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയത്. ഐസ്‌ലാന്റിലെ പടിഞ്ഞാറൻ തീരത്തുനിന്നു പകർത്തിയ ചിത്രമാണ് നൈറ്റ് ഫൊട്ടോഗ്രഫി വിഭാഗത്തിൽ നേട്ടം സ്വന്തമാക്കിയത്. സന്ധ്യാസമയത്ത് പകർത്തിയ ഈ ചിത്രത്തിന് ശാന്തത (Tranquility) എന്നാണ് പേരിട്ടിരിക്കുന്നത്.

night-photography
നൈറ്റ് ഫൊട്ടോഗ്രഫിയിൽ പ്രത്യേക പരാമർശം നേടിയ ചിത്രം

കൊച്ചിയും ബെംഗളൂരുവും കേന്ദ്രമായി പ്രവർത്തിക്കുന്ന ഫാഷൻ ഫൊട്ടോഗ്രഫറായ അരുൺ പരസ്യമേഖലയില്‍ നിരവധി പ്രമുഖ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഊട്ടിയിലെ വിഖ്യാതമായ ലൈറ്റ് ആൻഡ് ലൈഫ് അക്കാദമിയിലെ പൂർവവിദ്യാർഥിയാണ്. 

English Summary : Arun Mathew has been awarded the International Photography Awards

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA