വില ഒരു ലക്ഷമോ ? ; ഫാഷൻ ലോകത്ത് അദ്ഭുതമായി കരീനയുടെ ചെരിപ്പ്

HIGHLIGHTS
  • ഇറ്റാലിയൻ ആഡംബര ബ്രാൻ‍ഡ് ബോറ്റേഗ വെനറ്റയില്‍ നിന്നുള്ള ചെരിപ്പാണിത്
kareena-kapoor-khans-square-toe-sandal-is-very-expensive
SHARE

ബോളിവുഡിന്റെ താരറാണിയായി വിലസിയിരുന്ന കാലത്തായാലും ഇപ്പോഴായാലും കരീനയ്ക്ക് സ്വന്തമായൊരു സ്റ്റൈൽ ഉണ്ട്. അതുകൊണ്ട് ഫാഷൻ ലോകത്ത് താരം എന്നുമൊരു ശ്രദ്ധേയ സാന്നിധ്യമായിരുന്നു. രണ്ടാമത്തെ കൺമണിക്കു വേണ്ടി കാത്തിരിക്കുന്ന ഈ സമയത്തും കരീന ഫാഷനിസ്റ്റകള്‍ക്ക് പ്രിയങ്കരിയാണ്. താരം ധരിച്ച ഒരു ചെരിപ്പാണ് ഇപ്പോൾ ഫാഷന്‍ ലോകത്തെ ചർച്ചാ വിഷയം.

വീട്ടില്‍ നടത്തിയ ഹാലോവീൻ പാർട്ടിയിലാണ് വ്യത്യസ്തമായ ഈ ചെരിപ്പ് കരീന ധരിച്ചത്. ശ്രുതി സാഞ്ചെട്ടി ഡിസൈൻ ചെയ്ത ഗ്രേ നിറത്തിലുള്ള ഡ്രസ്സായിരുന്നു താരത്തിന്റ വേഷം. എന്നാൽ താരത്തിന്റെ ചെരിപ്പിലാണ് ആദ്യ നോട്ടത്തിൽ തന്നെ ശ്രദ്ധ പതിയുക. 

ഇറ്റാലിയൻ ആഡംബര ബ്രാൻ‍ഡ് ബോറ്റേഗ വെനറ്റയില്‍ നിന്നുള്ള ചെരിപ്പാണിത്.  ചതുരാകൃതിയിലുള്ള ചെരിപ്പ് ഇളം മഞ്ഞ നിറത്തിലാണിത്. വെനേറ്റയുടെ ഐകോണിക് ബ്രെയ്ഡ് ഡിസൈലുള്ള ചെരിപ്പ് കാഴ്ചയിൽ തീർത്തും വ്യത്യസ്തമാണ്. 1430 അമേരിക്കൻ ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 1,06,600) ആണ് വില.

English Summary : Kareena Kapoor Expensive Sandals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA