19 ലക്ഷം ചെലവിട്ട് തല മുതൽ പാദം വരെ ടാറ്റൂ; ഇത് ടാറ്റൂ ഗേൾ ജൂലിയ

HIGHLIGHTS
  • മുഖത്തിന്റെ ഏതാനും ഭാഗങ്ങളിൽ മാത്രമാണ് ഇപ്പോൾ ടാറ്റൂ ഇല്ലാത്തത്
woman-tattoos-head-to-toe
SHARE

കാലിഫോർണിയ സ്വദേശിനി ജൂലിയ നൂനോയെ (32) കണ്ടാല്‍ ആരുമൊന്ന് നോക്കി നിൽക്കും. കാരണം ടാറ്റൂവിൽ കുളിച്ചാണ് ജൂലിയയുടെ നിൽപ് ! വെറുതെ പറയുന്നതല്ല, ഈ സുന്ദരിയുടെ തല മുതൽ കാലിന്റെ അടി വരെ ടാറ്റൂ ചെയ്തിരിക്കുകയാണ്. അതും 19 ലക്ഷം രൂപയോളം ചെലവിട്ട്.

juliya-tattoo-girl

18–ാം വയസ്സിലാണ് ജൂലിയ ആദ്യമായി ടാറ്റൂ ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിലാണ് ടാറ്റൂ ചെയ്യാനുള്ള താൽപര്യം വർധിച്ചത്. അങ്ങനെ ചെയ്തു ചെയ്ത് ഏതാണ്ട് ശരീരം മുഴുവനും ടാറ്റൂ ആയി. 234 മണിക്കൂറാണ് ഈ മൂന്നു വർഷ കാലയളവിൽ ഇതിനായി മാറ്റിവച്ചത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സ്വകാര്യഭാഗത്തും ജൂലിയ ടാറ്റൂ ചെയ്യിച്ചു.

juliya-tattoo-girl-2

നെഞ്ചിലായാരുന്നു ആദ്യത്തെ ടാറ്റൂ. ഒരു പൂവിന്റെ ഡിസൈനായിരുന്നു ഇത്. മുഖത്തെ ചില ഭാഗങ്ങളിലാണ് ഇപ്പോൾ ടാറ്റൂ ഇല്ലാത്തത്. എന്നാൽ കുറച്ചു നാളുകൾക്കുള്ളിൽ ആ ഭാഗങ്ങളും ടാറ്റൂ കൊണ്ട് നിറയുമെന്ന് ജൂലിയ പറയുന്നു. 

English Summary : Woman spends nearly 19 lakh on head-to-toe tattoos

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA