ശ്രദ്ധിക്കപ്പെടാനായി ഒന്നും മനപ്പൂർവം ചെയ്യുന്നതല്ല: സീമ ജി.നായർ

HIGHLIGHTS
  • വലിയ വിലയുള്ള ഡ്രസ്സ് ഒന്നും വാങ്ങാറില്ല
  • സെറ്റുസാരിയേക്കാൾ ഇഷ്ടം മുണ്ടും നേരിയതുമാണ്
actress-seema-g-nair-style-statement
SHARE

‘സിംപിളാണ് പവർഫുള്ളും’. പ്രേമം സിനിമയിലെ വിമൽ സാറിന്റെ ഡയലോഗ് കടമെടുത്തു പറയുകയാണെങ്കിൽ നടി സീമ ജി.നായരുടെ കോസ്റ്റ്യൂമിനെ വളരെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. ആഘോഷപരിപാടികളിലും അവാർഡ്ഷോകളിലും വളരെ മികച്ച രീതിയിൽ ആകർഷകമായ വേഷം ധരിച്ചു കൊണ്ടാണ് സീമാ ജി നായരെ കാണാറുള്ളത്. കോസ്റ്റ്യൂമിനെക്കുറിച്ചും ജീവിതത്തിലെ ഇഷ്ടങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് സീമ ജി. നായർ.

∙ ആഘോഷപരിപാടികളിലായാലും അവാർഡ് ഷോകളിലായാലും ആകർഷകമായ വസ്ത്രം ധരിച്ചാണ് എത്തുന്നത്. സ്റ്റൈലിങ്ങിനെയും കോസ്റ്റ്യൂമിനെയും കുറിച്ച്?

എവിടെയെങ്കിലും പോകുമ്പോൾ അത്യാവശ്യം നല്ല ഡ്രസ്സിൽ പോകണമെന്ന് ആഗ്രഹമുണ്ട്. അതൊരു സ്റ്റൈൽ ആയി മാറ്റാറില്ല. ഒരു കോട്ടൺ സാരിയാണ് ഉടുക്കുന്നതെങ്കിൽപോലും എന്തെങ്കിലും ഒരു പ്രത്യേകത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഓർണമെന്റ്സിന്റെ കാര്യത്തിലും ശ്രദ്ധിക്കാറുണ്ട്. സുഹൃത്തുക്കളുൾപ്പെടെ ഒരുപാടുപേർ ഡ്രസിങ് നല്ലതാണെന്ന മട്ടിലുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്. ഓർണമെന്റ്സ് എവിടെനിന്നാണു വാങ്ങുന്നത് എന്നൊക്കെ അന്വേഷിക്കാറുണ്ട്. ശ്രദ്ധിക്കപ്പെടാനോ കത്തിനിൽക്കാനോ വേണ്ടി മനപ്പൂർവം ചെയ്യുന്നതല്ല. വലിയ വിലയുള്ള ഡ്രസ്സ് ഒന്നും വാങ്ങാറില്ല. മീഡിയം റേഞ്ചിലുള്ള, ഭംഗിയുള്ള ഡ്രസ്സ് ആണ് വാങ്ങാറുള്ളത്. അത് വൃത്തിയായും ഭംഗിയായും അണിയാൻ ശ്രദ്ധിക്കാറുണ്ട്. അത്രമാത്രമേ ചെയ്യാറുള്ളൂ.

seema-g-nair-4

ഇഷ്ട നിറം?

ഏറ്റവും ഇഷ്ടം കറുപ്പ് നിറത്തോടാണ്. ഏത് വസ്ത്രം തിരഞ്ഞെടുക്കാൻ പോയാലും ആദ്യം കൈ നീളുന്നത് കറുപ്പ് നിറത്തിലേക്കാണ്. പിന്നെയിഷ്ടം ചുവപ്പു നിറത്തോടും വെള്ളനിറത്തോടുമാണ്. എന്റെ വസ്ത്ര ശേഖരത്തിൽക്കൂടുതലും ബ്ലാക്ക് റെഡ് വൈറ്റ് കോംബിനേഷനാണുള്ളത്. പക്ഷേ ഓൾ ടൈം ഫേവറിറ്റ് ബ്ലാക്ക് ആണ്.

ഇഷ്ടവേഷം?

സെറ്റും മുണ്ടും ഏറെയിഷ്ടമാണ്. സെറ്റുസാരിയേക്കാൾ ഇഷ്ടം മുണ്ടും നേരിയതുമാണ്. എപ്പോഴും മുണ്ടും നേരിയതും ധരിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ യാത്രകളിലൊക്കെ കംഫർട്ടബിളായ മറ്റു വേഷങ്ങൾ ധരിക്കാറുണ്ട്.

seema-g-nair-3

∙ എന്തൊക്കെയാണ് ഹോബികൾ?

പാചകം ഭയങ്കരയിഷ്ടമാണ്. ഗസൽസോങ്സ് കേൾക്കാൻ ഇഷ്ടമാണ്, യാത്രകൾ ചെയ്യാനും തനിച്ചിരിക്കാനും ഇഷ്ടമാണ്. 

∙ പുസ്തകങ്ങളോട് കൂട്ടുകൂടാറുണ്ടോ? 

പണ്ട് വായിക്കുമായിരുന്നു. ജീവിതം ഒരു ഓട്ടപ്രദക്ഷിണം പോലെയായപ്പോൾ പുസ്തകം വായിക്കാനുള്ള സമയം കിട്ടാതായി. സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി ഇറങ്ങിത്തിരിച്ചാൽ ആ കാര്യം സെറ്റിൽ ചെയ്യാൻ കുറേ സമയമൊക്കെ എടുക്കാറുണ്ട്. പിന്നെ ഷൂട്ടിങ്ങിന്റെ തിരക്കുകൾ, വീട്ടിലെ ഉത്തരവാദിത്തങ്ങൾ അങ്ങനെയുള്ള ഓട്ടപ്പാച്ചിലിനിടയിൽ വായനയ്ക്കൊന്നും സമയം കിട്ടാറില്ല.

seema-g-nair-1

∙ പുതിയ പ്രോജക്ടുകൾ

രണ്ട് തമിഴ് പ്രോജക്റ്റുകൾ കമ്മിറ്റ് ചെയ്തിരുന്നു. കോവിഡ് ബാധിച്ച് ഐസിയുവിൽ കിടന്ന സമയത്ത് ആ അവസരങ്ങൾ നഷ്ടമായി. തമിഴിൽ രണ്ട് സിനിമയിലും അവസരം ലഭിച്ചിരുന്നു. പക്ഷേ ഷൂട്ടിങ് തുടങ്ങിയതിനാൽ അതിലും പകരം ആളെ എടുത്തു. മലയാളത്തിൽ പുതിയ സിനിമകൾ ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ. 

English Summary : Actress Seema G Nair style statement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA