ചിക് ലുക്കിൽ ദീപിക; ശ്രദ്ധ നേടി 2.5 ലക്ഷത്തിന്റെ ബാഗും

HIGHLIGHTS
  • ബ്ലാക് ബോഡി സ്യൂട്ട് ടോപ്പും ഡെനീമുമായിരുന്നു ദീപികയുടെ വേഷം
deepika-padukone-black-bag-costs-rs-2-5-lakh
Image Credits :: Instagram
SHARE

ക്ലാസിക് ആൻഡ് കംഫർട്ട് എന്ന വിശേഷണമായിരിക്കും താരസുന്ദരി ദീപിക പദുകോണിന്റെ വസ്ത്രധാരണത്തെ വിശേഷിപ്പിക്കാൻ സാധിക്കുക. ആക്സസറീസിലും ഈയൊരു സ്റ്റൈൽ തന്നെ ദീപിക പിന്തുടരുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം ക്യമാറയ്ക്ക് മുമ്പില്‍  എത്തിയപ്പോഴും ദീപിക തന്റെ കംഫർട്ട് ഡ്രസ്സിങ് സ്റ്റൈലായിരുന്നു പിന്തുടർന്നത്.

ഇന്ത്യ ഗേറ്റിനടുത്തുവച്ചാണ് താരസുന്ദരി ക്യാമറക്കണ്ണിൽ പെടുന്നത്. പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു ഇത്. ബ്ലാക് ബോഡി സ്യൂട്ടും ഡെനീമുമായിരുന്നു താരത്തിന്റെ വേഷം. ‘V’ ഷേപ്പ് നെക്കോടുകൂടിയ സ്ലീവ്‌ലസ് ബോഡി സ്യൂട്ട് ആയിരുന്നു ഇത്. അതേസമയം വൈഡ് ഡെനീം ആയിരുന്നു പെയർ ചെയ്തത്. വൈറ്റ് സ്നീക്കേഴ്സും കറുപ്പ് മാസ്കും ധരിച്ചിരുന്നു. 

എന്നാൽ താരത്തിന്റെ ബാഗിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റന്റെ മോണോഗ്രാമം ബ്ലാക് ബാഗ് ആണിത്. ഏകദേശം 2.5 ലക്ഷം രൂപയാണ് ഈ ബാഗിന്റെ വില. 

English Summary : Deepika Padukone’s Basic Black Bag Costs Rs 2.5 Lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA