സ്റ്റൈലിഷ് പിപിഇ കിറ്റുകളുമായി ചൈനീസ് ഫാഷൻ ഷോ

HIGHLIGHTS
  • വെള്ള നിറത്തിലുള്ള കിറ്റിന്റെ ചിലയിടങ്ങളിൽ മറ്റു നിറങ്ങൾ നൽകി സ്റ്റൈലിഷ് ആക്കിയിട്ടുണ്ട്
fashion-show-to-display-its-stylish-ppe-kits
പ്രതീകാത്മക ചിത്രം ∙ Image Credits : Mukesh Kumar Jwala / Shutterstock.com
SHARE

ചൈനയിലെ ലിയോണിംഗ് പ്രവശ്യയിൽ പിപിഇ കിറ്റുകളുടെ ഫാഷൻ പ്രദർശനം നടന്നു. പിപിഇ കിറ്റിന്റെ പരിഷ്കൃത രൂപങ്ങളാണ് ചൈനീസ് കമ്പനി അവതരിപ്പിച്ചതെന്ന് രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 

അധികം ചൂട് അനുഭവപ്പെടാത്തതും വായു സഞ്ചാരം സുഖമമാക്കുന്നതുമായ രീതിയിലാണ് പിപിഇ കിറ്റുകളുടെ നിർമാണമെന്ന് കമ്പനി അവകാശപ്പെടുന്നു. വെള്ള നിറത്തിലുള്ള കിറ്റിന്റെ ചിലയിടങ്ങളിൽ മറ്റു നിറങ്ങൾ നൽകി സ്റ്റൈലിഷ് ആക്കിയിട്ടുണ്ട്. രൂപകൽപനയിലും ചില പുതുമകളുണ്ട്.

2021ൽ പിപിഇ കിറ്റുകളുടെ ഉപയോഗം കുറയും എന്നതു മുന്നിൽ കണ്ടാണ് ഈ നീക്കം. തീപിടിത്തത്തിൽനിന്നു രക്ഷ നേടാനും അലങ്കാര വസ്ത്രമായും ക്ലീനിങ് ജോലികൾക്കും ഉൾപ്പടെ പിപിഇ കിറ്റുകളുടെ ഉപയോഗം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം

English Summary : PPE kit fashion expo in china

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA