വസ്ത്രപരിപാലനം നിങ്ങളുടെ വിരൽത്തുമ്പിൽ

black-swan-dry-cleaning-online-service
SHARE

കോവിഡ്-19 വ്യാപനം മൂലം ലോകം മുഴുവൻ ഭീതിയിലായ സാഹചര്യത്തിൽ ജനങ്ങളുടെ ചിന്താരീതികളിലും പ്രവർത്തനങ്ങളിലും മാറ്റം സംഭവിച്ചു. കടകളിൽ പോയി ഷോപ്പിങ് നടത്തിയിരുന്ന ജനങ്ങൾ വീട്ടിലിരുന്ന് തന്നെ ഷോപ്പിങ് ചെയ്യാന്‍ തുടങ്ങി. എന്നാൽ വസ്ത്ര സംരക്ഷണ രംഗത്ത് ഇത്തരം ഓൺലൈൻ സേവനങ്ങൾ ലഭ്യമായിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ജനങ്ങളുടെ വസ്ത്രങ്ങൾക്ക് മികച്ച പരിചരണം നൽകാൻ തങ്ങളുടെ സേവനം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്ത ഈ സാഹചര്യത്തിലാണ് ബ്ലാക്ക് സ്വാൻ ഡ്രൈ ക്ലീനേഴ്‌സിന് ഉണ്ടാകുന്നത്. ഇതിനായി ഡ്രൈക്ലീനിങ് മേഖലയിൽ കേരളത്തില്‍ മുഴവനായി ഓൺലൈൻ സേവനം വിരൽത്തുമ്പിലൂടെ സാധ്യമാക്കുകയാണ് ബ്ലാക്ക് സ്വാൻ ലക്ഷ്യംവയ്ക്കുന്നത്.

തൃശൂരിലെ മുണ്ടൂരിൽ 2000 ൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഈ രംഗത്തെ ഏറ്റവും നൂതനമായ രീതികൾ ഉപഭോക്താവിന് ലഭ്യമാക്കാൻ ബ്ലാക്ക് സ്വാൻ ശ്രദ്ധിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ 75ൽ പരം ജീവനക്കാരാണുള്ളത്. അമേരിക്ക, ഇറ്റലി, ബെൽജിയം, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത മെഷീനുകളിൽ ഉന്നത ഗുണനിലവാരമുള്ള കെമിക്കലുകൾ ഉപയോഗിച്ചുള്ള പ്രത്യേക പരിചരണത്തിലൂടെ തുണികൾക്ക് പൂർണ സുരക്ഷ ഉറപ്പാക്കുന്നു. ഹോട്ട് വാഷിനുശേഷം സ്റ്റീം അയൺ ചെയ്ത് ഓരോ തുണിയും പ്രത്യേകം കവറുകളിലാക്കിയാണ് കസ്റ്റമേഴ്സിന് തിരിച്ചുകൊടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുകയും ചെയ്യുന്നു.

വസ്ത്രങ്ങൾ കളർ ചെയ്യുക, കീറിയ വസ്ത്രങ്ങൾക്ക് ഇഴയിടുക (DARN), സാരി നെറ്റ് ആൻഡ് ഫോൾ ഫിക്സിങ്, ആൾട്ടറേഷൻ വർക്ക്സ്, കാർപ്പറ്റ്, ബ്ലാങ്കറ്റ്സ്, ബെഡ് സ്പ്രെഡ്, കർട്ടൺ, ഡോൾ വാഷിങ് എന്നിങ്ങനെ വിവിധ സേവനങ്ങൾ ബ്ലാക്ക് സ്വാനിൽ ലഭ്യമാണ്. വസ്ത്രങ്ങളുടെ പൂർണ സംരക്ഷണവും പരിചരണവും ഇതോടൊപ്പം ഉറപ്പുനല്‍കുകയും ചെയ്യുന്നു.

തൃശൂരിലെ ഷോപ്പിംഗ് മാളിൽ കേരളത്തിലെ ആദ്യ ഡ്രൈ ക്ലീനിങ് സ്ഥാപനം ആരംഭിച്ച ബാക്ക് സ്വാനിന്റെ പ്രവർത്തനരീതി ഉപഭോക്താക്കളെ അദ്ഭുതപ്പെടുത്തിയിരുന്നു. കസ്റ്റമേഴ്സിന് കാണാവുന്ന വിധത്തിലായിരുന്നു മെഷീനുകൾ സജ്ജീകരിച്ചത്. PERC (പെർ ക്ലേറോ എത്തിലീൻ) ഉപയോഗിച്ചുള്ള ഡ്രൈ ക്ലീനിങ് പ്രവർത്തനം ഉപഭോക്താക്കൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരം ഒരുക്കി. ഡ്രൈ ക്ലീനിങ്ങിനുശേഷം വസ്ത്രങ്ങൾ പാക്ക് ചെയ്യുന്ന രീതിയും ശ്രദ്ധേയമാണ്. ട്രാൻസ്പ്പരന്റ് കവറിൽ പുതിയ വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതു പോലെയുള്ള ഈ രീതി ആദ്യമായി അവതരിപ്പിച്ചതും ബ്ലാക്ക് സ്വാൻ ആണ്. കേരളത്തിൽ ആദ്യമായി സ്വന്തമായി നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഫ്രീ ഹോം പിക്ക്അപ്പ് ആൻഡ് ഡെലിവറി സർവീസ് ആരംഭിച്ച് കേരളത്തിൽ മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിക്കുകയാണ് ബ്ലാക്ക് സ്വാന്‍.

നിലവിൽ കൊച്ചി, തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നീ നഗരസഭകളിൽ പ്രവർത്തിക്കുന്ന ബ്ലാക്ക് സ്വാൻ 2021 ഏപ്രിലോടെ കേരളം മുഴുവൻ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള സംതൃപ്തരായ നിരവധി ആളുകളുടെ പ്രോത്സാഹനവും കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷവും സർക്കാർ തലത്തിലുള്ള പ്രോത്സാഹനങ്ങളും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

Black Swan Drycleaners app

www.blackswandrycleaners.com

+91 9349438193

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA