പെൺമരമായി വിസ്മയ; ക്രിസ്മസ് സ്പെഷൽ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു

actress-vismaya-christmas-special-photoshoot
SHARE

നടി വിസ്മയയുടെ ക്രിസ്മസ് സ്പെഷൽ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. അലങ്കരിച്ച പെൺമരമായാണ് വിസ്മയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്മസ്ട്രീ പോലെ ഒരുക്കിയ സ്കർട്ടാണ് ഫോട്ടോഷൂട്ടിലെ ശ്രദ്ധാകേന്ദ്രം. 

vismaya-3

ക്രിസ്മസ് ട്രീ സ്കർട്ടിനൊപ്പം വെള്ളയും ചുവപ്പും ടോപ്പുകളാണ് പെയർ ചെയ്തിരിക്കുന്നത്. മഞ്ഞു പൊഴിയുന്ന പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും ശ്രദ്ധ നേടുന്നു.

vismaya-2

തമിഴ് ചിത്രമായ ഉറിയടി 2, ലൗവ് ആക്‌ഷൻ ഡ്രാമ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വിസ്മയ. ആഹാ, ജിബൂട്ടി എന്നീ സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ ശരണ്യ ജിബുവാണ് ഈ ക്രിസ്മസ് സ്പെഷൽ കോസ്റ്റ്യൂം തയാറാക്കിയത്. അനിജ ജെലന്‍ ആണ് കൺസപ്റ്റ് ആൻഡ് ഫൊട്ടോഗ്രഫി. ഷൈജു കാർത്തിക് മേക്കപ്പും ലതീഷ് കുമ്പളം ആർട്ടും ചെയ്തിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA