ബ്യൂട്ടി പാർലറിൽ പോകാറില്ല; ഇഷ്ട വസ്ത്രം സാരി; സിംപിളാണ് അനുപമയുടെ സ്റ്റൈൽ

HIGHLIGHTS
  • ചുരുണ്ട മുടി സംരക്ഷിക്കുന്നത് കഷ്ടപ്പാടുള്ള കാര്യമാണ്
  • കംഫർട്ടബിൾ ആയിട്ടുള്ള വസ്ത്രം ധരിക്കാനാണ് ശ്രമിക്കാറുള്ളത്
actress-anupama-parameswaran-style-statement
SHARE

മലയാളികൾ ആഘോഷമാക്കിയ കഥാപാത്രമാണ് ‘പ്രേമ’ത്തിലെ മേരി. ചുരുണ്ട കുരുവിക്കൂടുപോലുള്ള ആ മുടിയും മറക്കാനാവില്ല. മേരിയായി തിളങ്ങിയ അനുപമ പരമേശ്വരൻ പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറി. എങ്കിലും താരത്തിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും സ്റ്റൈലും എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. അനുപമ തന്റെ ഫാഷൻ സങ്കൽപങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

∙ മുടി സംരക്ഷണം അത്ര എളുപ്പമല്ല

ചുരുണ്ട മുടി സംരക്ഷിക്കുന്നത് കഷ്ടപ്പാടുള്ള കാര്യമാണ്. ഇതിനുവേണ്ടി പ്രത്യേകം സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ഡിസംബറിനുശേഷം മുടിയിൽ ചീപ്പുപയോഗിച്ചിട്ടില്ല. ചുരുണ്ടമുടി അങ്ങനെതന്നെ നിലനിർത്താനാണിത്. മുടി കഴുകുമ്പോൾ മാത്രം ബ്രഷ് ചെയ്യും. ഫങ്ഷനുകളിലും ഇവന്റുകളിലുമൊക്കെ പങ്കെടുക്കുമ്പോഴും കേർളി ഹെയർ അങ്ങനെ തന്നെയാണ് സ്റ്റൈല്‍ ചെയ്യുന്നത്. ലോക്ഡൗൺ ആരംഭിച്ചപ്പോഴാണ് മുടിയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഹെയർ മേക്കപ്പുകൾ ചെയ്യുമ്പോൾ മുടിക്ക് കേട് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. കുറച്ചു മാസങ്ങളായി മുടിയിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. 

anupama-parameshwaran-3

∙ ഇഷ്ടവസ്ത്രം സാരി

സാരിയാണ് ഇഷ്ട വസ്ത്രം. ഫങ്ഷനുകളിലും മറ്റും സാരിയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇവന്റുകൾക്കനുസരിച്ച് സാരി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഏറ്റവും ഇഷ്ടം കേരള സാരിയാണ്. സെറ്റ് മുണ്ടുടുക്കാൻ ഒരുപാട് ഇഷ്ടമാണ്. അമ്മയുടെ പഴയ സെറ്റ് സാരികളാണ് കൂടുതലും ഉപയോഗിക്കുന്നത്. ബ്ലൗസുകളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കും. കോട്ടൺ സാരികളും പ്രിയപ്പെട്ടതാണ്. 

സാരി കഴിഞ്ഞാൽ ഇഷ്ടമുള്ള വസ്ത്രം ജീൻസാണ്. ജീൻസ് വളരെ കംഫർട്ടബിൾ ആയി തോന്നിയിട്ടുണ്ട്. ഷോപ്പിങ്ങിനു പോകാൻ ഒട്ടും താത്പര്യമില്ലാത്ത ആളാണ്. അതുകൊണ്ടുതന്നെ അത്യാവശ്യമുള്ളപ്പോൾ മാത്രമേ ഷോപ്പിങ്ങിന് ഇറങ്ങാറുള്ളൂ. കംഫർട്ടബിൾ ആയിട്ടുള്ള വസ്ത്രം ധരിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്.

anupama-parameshwaran-2

∙ ആക്സസറീസ് മിനിമം

ആക്സസറീസിനോട് താത്പര്യം കുറവാണ്. വളരെ കുറച്ചേ ധരിക്കാറുള്ളൂ. കമ്മല്‍ പോലും ധരിക്കുന്നത് ഇഷ്ടമല്ല. ഫങ്ഷനുകളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് ആക്സസറീസ് കൂടുതലായി ധരിക്കുന്നത്. ഇപ്പോൾ കയ്യിലുള്ളതൊക്കെ ഗിഫ്റ്റായി ലഭിച്ചിട്ടുള്ളവയാണ്. 

∙ ഫിറ്റ്നസ് 

ലോക്ഡൗൺ തുടങ്ങിയ ശേഷമാണ് ഫിറ്റ്നസ്സിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ജിമ്മുകളിൽ പോകാറില്ല. റൂമിൽ തന്നെ നോർമൽ ആയി ചെയ്യാൻ പറ്റുന്ന വർക്കൗട്ടുകളാണ് ചെയ്യുന്നത്. ബാഡ്മിന്റൺ കളിക്കാൻ പോകുന്നുണ്ട്. എപ്പോഴും ഫിസിക്കലി ആക്റ്റീവ് ആയിരിക്കാൻ ശ്രമിക്കാറുണ്ട്.

∙ ബ്രാൻഡ് പേഴ്സൻ അല്ലേയല്ല

ബ്രാൻഡുകളോട് പൊതുവേ താത്പര്യമില്ല. ആവശ്യങ്ങൾക്ക് അനുസരിച്ചാണ് സാധനങ്ങൾ തിരഞ്ഞെടുക്കാറുള്ളത്. ഷൂ വാങ്ങുകയാണെങ്കിൽ ബ്രാൻ്റഡ് ഷോപ്പുകളിൽനിന്നും വാങ്ങാറുണ്ട് അതുപോലെ തന്നെ സാധാരണ കടകളിൽനിന്നും വാങ്ങാറുണ്ട്. ഏതെങ്കിലുമൊരു ബ്രാൻഡിന്റെ സാധനം മാത്രമേ ഉപയോഗിക്കൂ എന്ന നിർബന്ധം ഇല്ല.

anupama-parameshwaran-1

∙ ബ്യൂട്ടി പാർലറിൽ പോകാറില്ല

ബ്യൂട്ടി പാർലറിൽ പൊതുവേ പോകാറില്ല. വാക്സിങ്, ത്രെഡിങ് എല്ലാം ചെയ്യുന്നത് സ്വന്തമായാണ്. ചുരുക്കം അവസരങ്ങളിൽ മാത്രമാണ് പാർലറുകളിൽ പോകേണ്ടി വന്നിട്ടുള്ളത്. പുരികങ്ങൾ ത്രെഡ് ചെയ്യുന്നത്  കുറവാണ്. അവയെ വളരാൻ അനുവദിക്കും. എക്സ്ട്രാ വരുന്നവ പ്ലക് ചെയ്യാറാണ് പതിവ്. എസ്പിഎഫ് ഉള്ള സൺ പ്രൊട്ടക്ഷൻ ക്രീം നിർബന്ധമായും ഉപയോഗിക്കും. ടാൻ വരാതിരിക്കാൻ മാത്രമല്ല സൺലൈറ്റ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കൊക്കെ ഇതുപയോഗിച്ചാൽ പരിഹാരം കാണാൻ കഴിയും. 

ബോഡി ഷെയ്മിങ്

അറിഞ്ഞോ അറിയാതെയോ ഒരുപാടാളുകൾ ഇന്നും ചെയ്യുന്ന കാര്യമാണ് ബോഡി ഷെയ്മിങ്. ഇത് വളരെ മോശമായിട്ടുള്ള കാര്യമാണ്. ക്രിട്ടിസിസം എന്നതിനുപരി ഇതിനെ ഒരു സാമൂഹിക പ്രാധാന്യമുള്ള പ്രശ്നമായി കാണാനാണ് ഇഷ്ടം. തടി കുറച്ചു കൂടുമ്പോഴും മെലിയുമ്പോഴും ഇത്തരത്തിലുള്ള കമന്റുകൾ കേൾക്കാറുണ്ട്. ഇതിനോടു പ്രതികരിക്കാതിരിക്കുകയാണ് പൊതുവേ ചെയ്യുന്നത്. 

English Summary : Actress Anupama Parameshwaran Style Statement 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA