വോഗ് മാസികയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രം നിറവയറുമായി നിൽക്കുന്ന അനുഷ്ക ശർമ. ഇൻസ്റ്റഗ്രാമിലൂടെ അനുഷ്കയാണ് ചിത്രം പങ്കുവച്ചത്. ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടുമാണ് മുഖചിത്രത്തിൽ അനുഷ്കയുടെ വേഷം. വെള്ള ഷർട്ടണിഞ്ഞുള്ള മറ്റൊരു ചിത്രം വേഗിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ഗർഭിണി ആയതുകൊണ്ടുള്ള ആനുകൂല്യങ്ങള്‍ അനുഷ്ക വോഗിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഭർത്താവ് വിരാട് കോലിയുടെ സാന്നിധ്യമാണ് അതിൽ എടുത്തു പറഞ്ഞിരിക്കുന്നത്. കൂടുതൽ സമയം ഒന്നിച്ച് ചെലവഴിക്കാനായി. വീടിനകത്ത് തന്നെ ആയിരുന്നതിനാൽ ഗർഭിണിയാണെന്ന വിവരം ആരും അറിഞ്ഞില്ല. ഡോക്ടറുടെ ക്ലിനിക്കിലേക്ക് മാത്രമായിരുന്നു പോയിരുന്നത്. വഴിയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അപ്പോഴും ആരും തിരിച്ചറിഞ്ഞില്ല. ഇത്തരത്തിൽ കോവിഡ് വിചിത്രമായ രീതിയിൽ അനുഗ്രഹമായെന്ന് അനുഷ്ക പറഞ്ഞു.
ഈ ദിവസങ്ങളിൽ കുട്ടിക്കു വേണ്ടിയുള്ള കാര്യങ്ങൾ തയാറാക്കുന്ന തിരക്കിലായിരുന്നു അനുഷ്ക. ആൺകുട്ടി നീലയും പെൺകുട്ടി പിങ്കും നിറത്തിലുള്ള വസ്ത്രങ്ങളേ ധരിക്കാവൂ എന്ന് കരുതുന്നില്ല. കുട്ടിക്കു വേണ്ടി ഒരുക്കിയതിൽ എല്ലാ നിറങ്ങളും ഉണ്ട്. ജനുവരിയിലാണ് പ്രസവം. അതിനുശേഷം മേയ് മാസത്തോടു കൂടി അഭിനയരംഗത്തേക്ക് തിരികെയെത്തുമെന്നും അനുഷ്ക വ്യക്തമാക്കി.
Englsih Summary : Anushka Sharma Latest photoshoot for vouge goes viral