ADVERTISEMENT

പതിവു തിരക്കുകൾക്ക് അവധി നൽകി ലോകം വീട്ടിലിരുന്ന നാളുകളിൽ വേഗം കുറച്ച് സ്ലോ ആകാനുള്ള അരങ്ങൊരുക്കങ്ങളിലായിരുന്നു ഫാഷൻ ലോകം. ഫാസ്റ്റ് ഫാഷനിൽ നിന്നു സുസ്ഥിരതയിലേക്കുള്ള ചുവടുമാറ്റത്തിനൊപ്പം ചേരാൻ വൻകിട ലേബലുകളും തയാറെടുക്കുന്നു. വീട്ടിലിരുന്നു ജോലി ചെയ്യാൻ സുഖപ്രദമായ വസ്ത്രങ്ങളാണു വേണ്ടതെന്നും യാത്ര ചെയ്യാനില്ലെങ്കിൽ അലമാരയ്ക്കകത്തെ വസ്ത്രങ്ങൾ തന്നെ എത്രയധികമാണെന്നും മനസിലാക്കിയതോടെ ഫാഷൻപ്രേമികൾ സെർച്ച് എൻജിനുകളിൽ തിരഞ്ഞത് സുസ്ഥിരഫാഷനെക്കുറിച്ചാണ്.

 

പോയവർഷം സസ്റ്റൈനബിൾ ഫാഷനെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ 130 ശതമാനം വർധനയുണ്ടായതായി ഗൂഗിളും വ്യക്തമാക്കുന്നു. സാധാരണ ധരിക്കുന്നൊരു ടീഷർട്ട് ഒരുക്കാൻ പാഴാകുന്നത് 1700 ലീറ്റർ വെള്ളമാണെന്നറിയുമ്പോൾ ഉപയോഗിക്കാതെയായ വസ്ത്രങ്ങൾ ഭൂമിയിൽ തള്ളുന്ന മാലിന്യക്കൂമ്പാരങ്ങളിലൊന്നാണെന്നറിയുമ്പോൾ, ഫാഷൻ മൂലമുള്ള മലിനീകരണത്തോത് അറിയുമ്പോൾ, പുതിയ വാങ്ങലുകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നു ഉപഭോക്താക്കളും.

 

പുതുവർഷത്തിലെ വസ്ത്രങ്ങളും തിരഞ്ഞെടുപ്പുകളും സുസ്ഥിരഫാഷന്റെ പാതയിലാകുമെന്നു പറയുന്നു ഈ രംഗത്തെ വിവിധ സർവേകൾ. ഈ വഴിയിൽ നമുക്കു ചെയ്യാവുന്നതെന്തൊക്കെ? കൂടുതൽ ധരിച്ച വസ്ത്രങ്ങൾ അപ് സൈക്കിൾ ചെയ്തും റീസൈക്കിൾ ചെയ്തും പുതുമ നൽകാം, സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളുടെ വിപണിയിൽ ശ്രദ്ധിക്കാം, ഒറ്റത്തവണ മാത്രമേ ധരിക്കൂവെന്നുള്ള വസ്ത്രങ്ങൾ റെന്റ് സ്റ്റോറുകളിലൂടെ ലഭ്യമാക്കാം. പുതിയവ വാങ്ങുമ്പോൾ സ‌സ്റ്റെനബിൾ ആയ തുണിത്തരം തിരഞ്ഞെടുക്കാം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com