ചെരിപ്പ് കടയല്ല, ഇത് കങ്കണയുടെ കലക്‌ഷൻ ; ചിത്രം പങ്കുവച്ച് താരറാണി

HIGHLIGHTS
  • നിലത്തിരുന്ന് കങ്കണ ചെരിപ്പ് തുടയ്ക്കുന്നത് ചിത്രത്തിൽ കാണാം
kangana-ranaut-showed-her-massive-shoe-collection
SHARE

ചെരിപ്പ് കലക്‌ഷന്റെ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം കങ്കണ റനൗട്ട്. പുതുവർഷത്തിനു മുന്നോടിയായി വീട് വൃത്തിയാക്കുമ്പോൾ പകർത്തിയ ചിത്രമാണ് കങ്കണ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. താരത്തിന്റെ വസ്ത്രങ്ങളും ബാഗും ഉൾപ്പെടയുള്ള വസ്തുക്കളും ചിത്രത്തിലുണ്ട്. എങ്കിലും ആരാധകരുടെയും ഫാഷനിസ്റ്റകളുടെയും കണ്ണുടക്കിയത് ചെരിപ്പുകളുടെ ശേഖരത്തിലാണ്.

നിലത്തിരുന്ന് കങ്കണ ചെരിപ്പ് തുടയ്ക്കുന്നത് ചിത്രത്തിൽ കാണാം. വീട്ടിലെത്തിയതു മുതൽ വൃത്തിയാക്കുന്ന ജോലിയിലായിരുന്നുവെന്ന് കങ്കണ ചിത്രത്തിനൊപ്പം കുറിച്ചു. വൃത്തിയാക്കലെല്ലാം പൂർത്തിയാക്കി 2021 ലേക്ക് ഒരു രാഞ്ജിയായി പ്രവേശിക്കുമെന്നും കങ്കണ പറയുന്നു.

വൈവിധ്യമാർന്ന നിരവധി ചെരിപ്പുകളാണ് കങ്കണയുടെ കലക്‌ഷനിലുള്ളത്. നിരവധി രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിനു നൽകിയത്. ചെരിപ്പ് കടയിൽ കയറിയതു പോലെ എന്ന് ചിലർ വിസ്മയം കൊള്ളുമ്പോൾ, ഇതിനെല്ലാം കൂടി എത്ര രൂപ ആയിട്ടുണ്ടാകും എന്ന സംശയത്തിലാണ് ചിലർ. എന്നാൽ ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും ബോളിവുഡ് താരങ്ങൾക്ക് ഇത്ര ചെരിപ്പുകളും മറ്റ് ആക്സസറികളും ഇല്ലെങ്കിലാണ് അദ്ഭുതപ്പെടേണ്ടത് എന്നും കമന്റുകളുണ്ട്. 

English Summary : Kangana Ranaut just showed her massive shoe collection

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA