കാണുന്ന പോലെ അത്ര സിംപിളല്ല ; മലൈകയുടെ ഷൂസിന്റെ വില 1 ലക്ഷം !

malaika-arora-shines-in-rs-1-lakh-shoes
Image Credit : Social Media
SHARE

അസാധ്യമായ ഫാഷന്‍ സ്റ്റേറ്റ്മെന്റുകൾകൊണ്ട് ആരാധകരെയും ഫാഷനിസ്റ്റകളെയും ആവേശത്തിലാക്കാൻ മലൈക അറോറയെ പോലെ കഴിവുള്ള മറ്റൊരു നടിയും ബോളിവുഡിൽ നിലവിലില്ല. ഫിറ്റ്നസിനും സൗന്ദര്യത്തിനും നൽകുന്ന ശ്രദ്ധയാണ് മലൈകയെ യുവതാരസുന്ദരികൾക്കും  മുൻപിൽ നിർത്തുന്നത്.  ജനുവരി 4ന് മുംബൈയിലെ ബാന്ദ്രയിൽ സ്വകാര്യ ആവശ്യത്തിനായി എത്തിയപ്പോഴും താരം തന്റെ സിംപിൾ ആന്‍ഡ് പവർഫുൾ സ്റ്റൈലിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പിങ്ക് സ്വെറ്റ് ഷർട്ടും ഡെനിമും ആയിരുന്നു താരത്തിന്റെ വേഷം. പോണി ടെയ്ൽ‌ സ്റ്റൈലിലാണ് മുടി കെട്ടിയിരുന്നത്.  ഡ്രസ്സിനൊപ്പം കുടുതൽ ശ്രദ്ധ നേടിയത് മലൈകയുടെ ഷൂസ് ആണ്. ഡ്രസ്സിന്റേതു പോലെ സിംപിൾ പാറ്റേണ്‍ പിന്തുടരുന്ന ഷൂസ് പക്ഷേ വിലയിൽ അത്ര സിംപിൾ അല്ല. ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റണിൽനിന്നുള്ള വണ്ടർലാന്റ് ഫ്ലാറ്റ് റേഞ്ചര്‍ വിഭാഗത്തിൽപ്പെട്ട ഈ ഷൂസിന്റെ വില 1150 യൂറോ ആണ്. ഇന്ത്യ രൂപയിൽ ഒരു ലക്ഷത്തിന് മുകളിൽ വരും ഇത്. 

ഗോവയിൽ അവധിക്കാല ആഘോഷത്തിനുശേഷമാണ് മലൈക മുംബൈയിൽ‌ തിരിച്ചെത്തിയത്. ഗോവയില്‍‌ നിന്നുള്ള മലൈകയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

English Summary : Malaika Arora in sweatshirt and denims with Rs 1 lakh shoes steps out in Mumbai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA