സ്നേഹം കരുത്താക്കി റിയ ചക്രവർത്തി ; ടി ഷർട്ടിലെ വാക്കുകൾ ചർച്ചയാകുന്നു

HIGHLIGHTS
  • ചോദ്യങ്ങളോടൊന്നും ഇരുവരും പ്രതികരിച്ചില്ല
rhea-chakraborty-t-shirt-messages-goes-viral
Image Credit : Instagram
SHARE

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തി  ജാമ്യത്തിലിങ്ങിയശേഷം ‌ആദ്യമായി വീട്ടിൽനിന്നു പുറത്തിറങ്ങിയത് ശക്തമായ വാചകങ്ങൾ എഴുതിയ ടി–ഷർട്ട് ധരിച്ച്. ‘സ്നേഹം കരുത്താകുന്നു’ എന്നായിരുന്നു ടി ഷർ‌ട്ടിലെ വാക്കുകളുടെ അർഥം. ഈ വാക്കുകളുമായി ബന്ധപ്പെട്ട നിരവധി ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായി.

താൻ നേരിട്ട അനുഭവങ്ങളെ സ്നേഹം കൊണ്ട് മറികടക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് ഉണ്ടെന്നുമാണ് റിയ ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് ആരാധകർ വ്യാഖ്യാനിക്കുന്നു. ജാമ്യം ലഭിച്ചശേഷം വീട്ടിൽനിന്നു പുറത്തിറങ്ങാൻ റിയ ഇതു തയാറായിരുന്നില്ല. ഇതേ കേസിൽ അറസ്റ്റിലായ സഹോദരൻ ഷോവിക് ചക്രവർത്തിക്കൊപ്പമാണ് റിയ പുറത്തിറങ്ങിയത്. പുതിയ വീട് തേടി ഇറങ്ങിയതായിരുന്നു ഇരുവരും. ഏതാനും മാധ്യമങ്ങൾ ഇവർക്ക് ചുറ്റും കൂടിയെങ്കിലും ചോദ്യങ്ങളോടൊന്നും ഇരുവരും പ്രതികരിച്ചില്ല. 

മുൻപ് ചോദ്യം ചെയ്യലിനായി നാർക്കോട്ടിക്സ് കണ്‍‍ട്രോൾ ബ്യൂറോയുടെ ഓഫിസിലെത്തിയപ്പോഴും സമാനമായ രീതിയിൽ വാചകങ്ങൾ എഴുതിയ ടി ഷർട്ടാണ് റിയ ധരിച്ചത്. ‘പുരുഷമേധാവിത്വത്തെ  തച്ചുടയ്ക്കാം’ എന്നർഥം വരുന്ന വരികളായിരുന്നു അന്ന് ധരിച്ച കറുത്ത ടി ഷർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് ആ വരികൾ ട്വീറ്റ് ചെയ്ത് നിരവധി താരങ്ങളും പ്രമുഖരും റിയയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. അകാരണമായി തന്നെ വേട്ടയാടുന്നുവെന്നാണ് റിയയുടെ ആക്ഷേപം. 

English Summary : Rhea Chakraborty wore T-shirt with message

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA