ഫാഷനിൽ വിട്ടുവീഴ്ചയില്ല, നിറവയറിൽ ഹൃദയംകവർന്ന് കരീന കപൂർ

HIGHLIGHTS
  • ഗർഭകാലം ഒന്നിൽനിന്നുമുള്ള മാറിനിൽക്കലല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്
actress-kareena-kapoor-maternity-fashion
SHARE

ഗർഭാവസ്ഥയിലും ട്രെന്റ് സെറ്റ് ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചാണ് ബോളിവുഡ് താരം കരീന കപൂർ തന്റെ ഒരോ ദിവസവും പിന്നിടുന്നത്. കരീനയുടെ മെറ്റേണിറ്റി ഫാഷന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. ജനുവരി 5ന് മുംബൈയിലെ ബാന്ദ്രയിൽ എത്തിയപ്പോഴുള്ള കരീനയുടെ പുതിയ ലുക്കും ശ്രദ്ധ നേടി. 

ഫ്ലോറൽ പ്രിന്റുകളോടു കൂടിയ മഞ്ഞ ഡ്രസ്സാണ് താരം ധരിച്ചത്. പല നിറത്തിലുള്ള പൂക്കളും ഇലകളുമുള്ള സ്റ്റൈലിഷ് ഡിസൈനോടു കൂടിയ ഈ മിനി ഡ്രസ് ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഡ്രസ്സിന്റെ കോളറും കൈകളും കംഫര്‍ട്ടബിൾ രീതിയിലുള്ളവയാണ്.

ഡ്രസ്സ് പോലെ തന്നെ കംഫർട്ടബിളും സ്റ്റൈലിഷുമായിരുന്നു കരീനയുടെ പിങ്ക് നിറത്തിലുള്ള ചെരിപ്പും. 1999 രൂപയാണ് ഇതിന്റെ വില. കാഷ്വൽ ബൺ സ്റ്റൈലിൽ കെട്ടിവച്ച തലമുടിയും കൂടിച്ചേർന്നതോടെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുള്‍ ലുക്കിൽ കരീന ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടി. 

ഗർഭകാലം ഒന്നിൽനിന്നുമുള്ള മാറിനിൽക്കലല്ല എന്നു വ്യക്തമാക്കിയ കരീന തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിലൂടെ അത് കൂടുതൽ ഊന്നിപ്പറയുന്നു. താരത്തിന്റെ മെറ്റേണിറ്റി ഫാഷൻ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ഫാഷനിൽ യാതൊരു വിട്ടുവീഴ്ചയില്ലാതെ ധരിക്കുന്നതാണ് രീതി. ആഘോഷ പരിപാടികളിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തക്കാൻ എത്തുമ്പോഴും സ്റ്റൈലിഷ് ലുക്കിൽ തിളങ്ങും. അമ്മയാകുക എന്നത് ഒരു രോഗാവസ്ഥയല്ലെന്നും അതിനാൽ എപ്പോഴും വീട്ടിൽ തന്നെയിരിക്കാന്‍ പറ്റില്ലെന്നും നിലപാടറിയിച്ച് വിമർശനങ്ങളെ തുടക്കത്തിൽ തന്നെ നേരിടാനും കരീന തയാറായി.

രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന കാര്യം ഓഗസ്റ്റിലാണ് കരീന–സെയ്ഫ് അലി ഖാന്‍ ദമ്പതികൾ ആരാധകരെ അറിയിച്ചത്.

English Summary : Kareena Kapoor Khan's floral outfit is maternity fashion goals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA