ലുങ്കികളിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കപ്പെടുന്നു !

angel-lungies-featured-content-article-image-green
SHARE

കാലത്തിനൊത്ത മാറ്റങ്ങളുമായി ANGEL LUNGIES ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നു Anti-Microbial Lungies. ഇന്നുവരെ ആരും അവതരിപ്പിക്കാത്ത long staple കോട്ടൺ കൊണ്ട് നെയ്തെടുത്ത പ്രീമിയം ആന്റി ബാക്ടീരിയൽ ലുങ്കികൾ.

എന്താണ് വസ്ത്രങ്ങളിലെ ബാക്ടീരിയൽ പ്രവർത്തനം?

കേരളത്തിലും ഭാരതത്തിൽ പൊതുവെയും ചൂടുള്ള കാലാവസ്ഥയാണ്. കൂട്ടത്തിൽ ഹ്യൂമിഡിറ്റിയുമുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങൾ ദേഹത്തെ പൊതിഞ്ഞിരിക്കുന്നതുകൊണ്ട് ചൂടുകൂടിയ അന്തരീക്ഷത്തിൽ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന വിയർപ്പ് പുറത്തേക്കു പോകുന്നില്ല. ശരീരത്തിൽതന്നെ സ്ഥിതിചെയ്യുന്ന ആ വിയർപ്പുകണങ്ങളിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. കൂടുതൽ നേരം വസ്ത്രങ്ങൾ ധരിച്ചു വെയിലത്തോ ചൂടുകൂടിയ സാഹചര്യങ്ങളിലോ ജോലി ചെയ്യുന്ന ഒരാളിൽ ഇത്തരം ദുർഗന്ധ വാഹികളായ സൂക്ഷ്മാണുക്കൾ ധാരാളം ഉണ്ടാകും. അവ ആ ശരീരത്തിൽ നിന്നു മടുപ്പിക്കുന്ന  മണമായി പുറത്തു വരുന്നു. ‘എന്തൊരു വിയർപ്പു നാറ്റം’ എന്ന് അടുത്തുവരുന്നവരെക്കൊണ്ട് പറയിപ്പിക്കുന്നു. ചുരുക്കത്തിൽ ഒരുദിവസം ധരിച്ച വസ്ത്രം വൈകുന്നേരം ആകുമ്പോഴേക്കും ഊരി മാറ്റാനും സോപ്പോ മറ്റു ഡിറ്റർജന്റോ ഉപയോഗിച്ച് കഴുകിയിടാനും നമ്മെ നിർബന്ധിതരാക്കുന്നു.  കൂടാതെ  ഈ വിയർപ്പു കണങ്ങൾ ധരിക്കുന്നവരിൽ അസ്വസ്ഥത ഉളവാക്കുകയും ചെയ്യുന്നു. തുടർച്ചയായി ഇങ്ങനെ വിയർപ്പു വലിച്ചെടുക്കുന്നതും എല്ലാദിവസവും അലക്കേണ്ടിവരുന്നതും തുണിയുടെ ആയുസ്സ് കുറയ്ക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ?

എന്താണ് ആന്റി ബാക്ടീരിയൽ പ്രവർത്തനം ?

ഏയ്ഞ്ചൽ ലുങ്കികൾ അവതരിപ്പിക്കുന്ന ‘ഡോൺ’ എന്ന ആധുനിക കോട്ടൺ ലുങ്കികൾ ആന്റി മൈക്രോബിയൽ  ട്രീറ്റ്മെന്റ് ചെയ്ത മേൽത്തരം long staple കോട്ടൺ കൊണ്ടുണ്ടാക്കിയതാണ്. ഈ ലുങ്കി ധരിക്കുന്ന വ്യക്തിയുടെ ശരീരത്തിലുണ്ടാകുന്ന വിയർപ്പിൽ ദുർഗന്ധം ഉളവാക്കുന്ന  ബാക്ടീരിയകളെ ഇതിലടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ  ആവരണം നശിപ്പിക്കുന്നു. ശരീരം സാധാരണ പോലെ വിയർത്താലും ദുർഗന്ധം തോന്നുകയോ അതുകൊണ്ടുള്ള അസ്വസ്ഥകൾ ഉണ്ടാവുകയോ ചെയുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഈ ആവരണം തുണിയുടെ ആയുസ്സ് വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആന്റി മൈക്രോബിയൽ  ആവരണം, വസ്ത്രം ധരിക്കുന്ന വ്യക്തിക്ക് യാതൊരു വിധത്തിലുള്ള ദോഷങ്ങളോ തൊലിയിൽ ചൊറിച്ചിലോ പാടുകളോ ഉണ്ടാക്കുന്നില്ല. പല ആവർത്തി നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലബോറട്ടറികളിൽ നിന്ന് ഉറപ്പു നേടിയിട്ടാണ് മുപ്പത്തിരണ്ട് വർഷമായി വസ്ത്രനിർമാണ രംഗത്ത് പ്രവർത്തിക്കുന്ന വി. പരശുറാം ആൻഡ് കമ്പനി-ഏയ്ഞ്ചൽ ലുങ്കികളുടെ ഈ നൂതന സംരഭം അവതരിപ്പിക്കുന്നത്.  

ഉപഭോക്താവിന് എന്താണ് ഗുണം?

ദേഹശുദ്ധിയിലും പരിസര ശുചിത്വത്തിലും ലോകത്തിനുതന്നെ മാതൃകയായ കേരളീയർ ഒരുദിവസത്തെ ഉപയോഗത്തിനു ശേഷം അന്നത്തെ വസ്ത്രങ്ങൾ വൃത്തിയായി അലക്കി ഉപയോഗിക്കുന്നവർ ആണ്. അത് പ്രധാനമായും മേൽപ്പറഞ്ഞ ഈ ദുർഗന്ധം കാരണം തന്നെയാണ്. എന്നാൽ പുതിയ ആന്റി മൈക്രോബിയൽ  "ഡോൺ" ലുങ്കികൾ ധരിക്കുമ്പോൾ വിയർപ്പുമണം ഉണ്ടാകാത്തതിനാൽ അവ ഒന്നോ രണ്ടോ ദിവസം കൂടി സാധാരണ പോലെ ഉപയോഗിക്കാവുന്നതാണ്. അടുത്ത ദിവസം ഉപയോഗിക്കുമ്പോഴും പുതുമ നഷ്ടപ്പെടാത്തതിനാൽ, മുഷിഞ്ഞ ദുർഗന്ധമോ അതുമൂലമുള്ള അസ്വസ്ഥതകളോ  ഇല്ലാത്തതിനാൽ, അന്നത്തെ ദിവസവും കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തെ പുനരുപയോഗത്തിനു ശേഷം മാത്രം അലക്കാൻ മുതിരുന്നതു മൂലം വെള്ളത്തിന്റെയും അലക്കു സോപ്പിന്റെയും ഉപയോഗം പരിമിതപ്പെടുത്തുന്നു. ശുദ്ധമായ വെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടുന്ന ഈ കാലത്ത് അതിന്റെ ഉപയോഗം കുറയ്ക്കാൻ കഴിയുന്നത് വലിയൊരു കാര്യം തന്നെയല്ലേ. പ്രകൃതി വിഭവങ്ങളുടെ അനാവശ്യമായ ഉപയോഗം നിയന്ത്രിക്കപ്പെടുന്നത്, അവയുടെ സംരക്ഷണത്തിന് വേണ്ടി മുറവിളികൾ ഉയരുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. അതിലേക്കു നമ്മെ നയിക്കുന്ന ഒരു വിപ്ലവകരമായ അനുഭവമാണ് ‘ഡോൺ’ ലുങ്കികൾ. ഈ ആധുനിക കോട്ടൺ ലുങ്കികൾ മുപ്പതോ മുപ്പത്തഞ്ചോ തവണ കഴുകി ഉപയോഗിച്ചാലും അവയുടെ ആന്റി മൈക്രോബിയൽ  ഗുണം നഷ്ടപ്പെടുന്നില്ല എന്നതാണ് പ്രത്യേകത.  മുമ്പുപറഞ്ഞ പോലെ വിയർപ്പു കണങ്ങൾ തുണിയെ നശിപ്പിക്കാത്തതു കൊണ്ട് അവ കൂടുതൽ കാലം ഈട് നിൽക്കുന്നു. മാത്രമല്ല വിയർത്തു നാറുന്ന തുണി കൊണ്ടുള്ള അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു.

angel-lungies-featured-content-article-image-blue

പ്രീമിയം കോട്ടൺ തുണികളാൽ നിർമിച്ച ‘ഡോൺ’ ലുങ്കികൾ, പുതുമയെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന മലയാളികൾക്ക് ഒരു പുത്തൻ അനുഭവം സമ്മാനിക്കും എന്നു തീർച്ചയാണ്.  ഓരോ വീട്ടിലെയും സാധാരണ ഉപയോഗത്തിലുള്ള തോർത്തുമുണ്ടിൽ പോലും ആധുനികതയും ഗുണമേന്മയും പരിചയപ്പെടുത്തിയ ANGEL HOME- Luxury Kerala Thorthu, ഏഞ്ചൽ ലുങ്കിയുടെ  ഹോം ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് ആണ്. ഡോൺ ആന്റി മൈക്രോബിയൽ  ലുങ്കികളിലൂടെ മലയാളിയുടെ വസ്ത്ര സങ്കൽപ്പങ്ങളെ മാറ്റി മറിക്കുകകയാണ് ANGEL LUNGIES.ദേഹശുദ്ധിയിൽ ശ്രദ്ധിക്കുന്ന പാരമ്പര്യം പിന്തുടരുന്ന ഭാരത ജനതയ്ക്ക് ഏയ്ഞ്ചൽ ലുങ്കിയുടെ പുതുവത്സര സമ്മാനം ..

‘ഡോൺ’ ആന്റി മൈക്രോബിയൽ  ലുങ്കികൾ !

ഗുണമേന്മ കൊണ്ടും നല്ല ഡിസൈനുകൾ കൊണ്ടും  ലുങ്കികളോടുള്ള പ്രിയം മലയാളി മനസ്സുകളില്‍ അരക്കിട്ടുറപ്പിക്കുകയാണ് Rediscover Tradition എന്ന ടാഗ് ലൈനിലൂടെ ANGEL LUNGIES. പ്രായ വ്യത്യാസമില്ലാതെ ആർക്കും എപ്പോഴും  വിശ്വാസത്തോടെ വാങ്ങാനാകുന്ന മൂല്യത്തിനൊത്ത ഗുണമേന്മ, കാലത്തിനനുസരിച്ച മാറ്റങ്ങളോടെ അവതരിപ്പിക്കുകയാണ് ANGEL LUNGIES

For Enquiries Call : 0487 - 2388207, +919995447583 (WhatsApp)  

Email: Parasuram.hariharan@homefashions.in, angellungiesofficial@gmail.com 

English Summary : Marketing Feature - Angel Lungies : Don - India's first anti microbial lungies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA