100 ദിനങ്ങൾ, ഒരേ വസ്ത്രം ; ചാലഞ്ചിൽ വിജയിച്ച് സാറാ

HIGHLIGHTS
  • 2021 ൽ വസ്ത്രങ്ങൾ വാങ്ങില്ലെന്നാണ് സാറായുടെ തീരുമാനം
sarah-robbins-100-day-dress-challenge
SHARE

പ്രമുഖ വസ്ത്ര ബ്രാൻഡായ വൂളിന്റെ 100 ദിന വസ്ത്ര ചാലഞ്ചിൽ ജേതാവായി സാറാ റോബിൻസ്. 100 ദിവസം ഒരേ വസ്ത്രം തന്നെ ധരിക്കുക എന്നതാണ് ഈ ചാലഞ്ച്. ലളിതമായ ജീവിതം കൊണ്ട് സംതൃപ്തി നേടാൻ പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. 

കറുപ്പ് നിറത്തിലുള്ള ഒരു വസ്ത്രം 100 ദിവസം ധരിച്ചാണ് സാറാ ജേതാവായത്. ചാലഞ്ച് ആരംഭിച്ച 2020 സെപ്റ്റംബർ 11 മുതൽ എല്ലാ ദിവസവും ഈ വസ്ത്രം ധരിച്ചുള്ള ചിത്രം സാറ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഡിസംബർ 26നാണ് ചാലഞ്ച് പൂർത്തിയായത്. 

പല രീതിയിലും വിവിധ ആക്സസറികൾക്കും ഒപ്പം ഈ വസ്ത്രം ധരിച്ച് പല സ്ഥലങ്ങളിൽ നിൽക്കുന്ന ചിത്രങ്ങൾ സാറ പങ്കുവച്ചിരുന്നു. ഈ ചാലഞ്ചിന്റെ ഭാഗമായതുകൊണ്ട് തനിക്ക് ജീവിതത്തിൽ ഒന്നും നഷ്ടമായിട്ടില്ലെന്നും എന്നാൽ ഒരുപടികൂടി മുന്നോട്ടു പോകാൻ സാധിച്ചതായും സാറ പറഞ്ഞു. 2021 ൽ വസ്ത്രങ്ങൾ വാങ്ങില്ലെന്നാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. 

English Summary : Woman wears same black dress for 100 days in a row

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'പ്രിയപ്പെട്ട ചിത്ര ചേച്ചിക്കായി ഈ പാട്ട്'; പിറന്നാൾ സമ്മാനവുമായി രാജലക്ഷ്മി

MORE VIDEOS
FROM ONMANORAMA