തുണികളിലെ എണ്ണക്കറ നീക്കാം, ജീൻസ് നരയ്ക്കുന്നത് തടയാം ; സിംപിൾ ടിപ്സ്

remove-make-up-marks-from-clothes-easily-simple-style-hacks
Image Credits : ThamKC / Shutterstock.com
SHARE

∙ മേക്കപ് വസ്ത്രത്തിൽ

മേക്കപ് വസ്ത്രത്തിൽ പറ്റിപ്പിടിക്കുന്നതു മൂലം ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. ഇതിന്റെ പാട് സേപ്പു പൊടി കൊണ്ട് പോകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ വസ്ത്രത്തിൽ മേക്കപ് റിമൂവർ ഉപയോഗിക്കാം. എന്നാൽ ഫൗണ്ടേഷനും ലിപ്സ്റ്റിക്കും പോലുള്ളവയാണ് പറ്റിപ്പിടിക്കുന്നതെങ്കിൽ ഷേവിങ് ക്രീം ഉപയോഗിക്കാം. കറയായ ഭാഗത്ത് ഇവയിലൊന്ന് അൽപം പുരട്ടിയശേഷം 10–15 മിനിറ്റിനുശേഷം കഴുകി കളയാം. 

∙ ജീൻസ് നരയ്ക്കില്ല

ജീൻസ് പെട്ടെന്നു നരയ്ക്കുന്നത് തെല്ലൊന്നുമല്ല നമ്മെ അലോസരപ്പെടുത്തുക. അലക്കുമ്പോൾ‌ ഒരു കാര്യം ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാനാവും. ഉൾഭാഗം പുറത്തേയ്ക്ക് ആക്കി അലക്കുകയാണ് ഇതിനുള്ള ഏറ്റവും മികച്ച പരിഹാരം. ഉണക്കാനിടുമ്പോഴും ഇതു തന്നെ ചെയ്യാം. സൂര്യപ്രകാശം, സോപ്പ് എന്നിവ അമിതമായി നിറം നഷ്ടമാകുന്നത് ഇങ്ങനെ കുറയ്ക്കാം.

∙ എണ്ണക്കറകൾ നീക്കാം

എണ്ണക്കറ പറ്റിയാൽ പിന്നെ വസ്ത്രം എന്തിനു കൊള്ളാം ? ആ വസ്ത്രം  ധരിക്കാനുള്ള പിന്നെ മടിയാകും. എണ്ണക്കറ നീക്കാൻ എന്തെങ്കിലും വഴിയുണ്ടോ ? ബേബി പൗഡർ ഉപയോഗിച്ച് ഒരു ശ്രമം നടത്താം. ബേബി പൗ‍ഡര്‍ കറയുള്ള ഭാഗത്ത് ഇട്ട് ഒരു ദിവസം അങ്ങനെത്തന്നെ സൂക്ഷിക്കുക. പിറ്റേന്ന് കറ കുറഞ്ഞതായി കാണാം. കറ പൂർണമായി പോകുന്നതു വരെ ഇങ്ങനെ ചെയ്യാം. 

English Summary : Remove make-up marks from clothes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA