ADVERTISEMENT

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയുടെ വോട്ടിങ് പുരോഗമിക്കുന്നു. വായനക്കാർ നാമനിർേദശം ചെയ്തവരിൽ നിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്ത വ്യക്തികൾക്കും കൂട്ടായ്മകൾക്കും ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താം. വായനക്കാർക്ക് മൂന്നു വോട്ടുകളാണ് പരമാവധി രേഖപ്പെടുത്താവുന്നത്. വ്യക്തികൾ, കൂട്ടായ്മകൾ കൂടാതെ ശ്രദ്ധേയ നേട്ടം കൈവരിച്ച വനിത എന്നിങ്ങനെ തിരിച്ചു വേണം വോട്ട് ചെയ്യേണ്ടത്. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കും. ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വനിതയ്ക്കും സമ്മാനങ്ങളുണ്ട്. 

വോട്ട് ചെയ്യുന്നവർക്കും സമ്മാനം

‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയുടെ ചുരുക്ക പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്ന കോവിഡ‍് പോരാളികൾക്ക് വോട്ടു ചെയ്യുന്നവർക്കും സമ്മാനങ്ങൾ. വോട്ട് രേഖപ്പെടുത്തുന്നവരിൽനിന്നും ആഴ്ചയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഒരു സ്മാർട് ഫോൺ ആണ് സമ്മാനം. മൽസര വിഭാഗങ്ങളും സമ്മാനങ്ങളും

golden salute

മൽസര വിഭാഗങ്ങളും സമ്മാനങ്ങളും

ഗോൾഡൻ സല്യൂട്ട് പദ്ധതിയുടെ വിജയികളെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്. ശ്രദ്ധേയ നേട്ടം കൈവരിച്ച വ്യക്തികൾ, കൂട്ടായ്മകൾ, വനിത എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവർക്ക് 50,000 രൂപ മൂല്യമുള്ള സ്വർണനാണയങ്ങൾ, മെഡിക്കൽ ഇന്‍ഷ്വറൻസ് എന്നിവയാണ് സമ്മാനങ്ങളായി ലഭിക്കുക.

ചുരുക്കപ്പട്ടികയിൽ സ്ഥാനം നേടിയവർ

വ്യക്തികൾ

ആമിന. എ (NHM സ്റ്റാഫ്‌ നഴ്‌സ്‌)

ആരതി സെബാസ്റ്റ്യൻ

കെ.ജി ബാബു (റിട്ട. സബ് ഇൻസ്പെക്ടർ)

ദിവ്യ (സ്റ്റാഫ് നഴ്സ്)

ഡോ. അനൂപ് കുമാർ

മുഹ്‌സിൻ (ആംബുലൻസ് ഡ്രൈവർ)

ഡോ.രാശി കുറുപ്പ്

ഷംജിദ് (ആരോഗ്യ പ്രവർത്തകൻ)

സോജി മാത്യു

ടി.പി. ഷാജി ( പൊതുപ്രവർത്തകൻ)

വിനോദ് വിക്രമാദിത്യൻ (സബ് ഇൻസ്പെക്ടർ)

വി.പി. വിനോദ് (ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ)

കൂട്ടയ്മകൾ

ആൾ കേരള പ്രവാസി അസോസിയേഷന്‍

കോവിഡ് വിന്നേഴ്‌സ്

കണ്ണൂർ ഡെന്റൽ കോളജിലെ ഹൗസ് സർജൻമാർ

ഈസ്റ്റ് മാറാടി വിദ്യാർഥി കൂട്ടായ്മ

ഐഡിയൽ റിലീഫ് വിങ്

പീപ്പിൾസ് ഫൗണ്ടേഷൻ

സൈക്കോ സോഷ്യൽ പ്രോജക്ട്

കൊണ്ടോട്ടി പാണ്ടിയാട്ടുപ്പുറം പ്രിൻസ് ക്ലബ്

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - Voting Phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com