വസ്ത്രനിർമാണത്തിന് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ ; കയറ്റുമതി വർധന, നിക്ഷേപം ആകർഷിക്കൽ ലക്ഷ്യം

HIGHLIGHTS
  • മൂന്നുവർഷം കൊണ്ട് ഏഴു മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും
budget-2021-scheme-for-setting-up-mega-textile-parks
Image Credits : AdaCo / Shutterstock.com
SHARE

വസ്ത്ര നിർമാണ മേഖലയില്‍ ഇന്ത്യയെ വൻശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നുവർഷം കൊണ്ട് ഏഴു മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 

സംയോജിത സൗകര്യങ്ങളുള്ള മെഗാ പാർക്കുകൾ വഴി രാജ്യാന്തര നിലവാരത്തിലുള്ള വസ്ത്രങ്ങൾ നിർ‌മിക്കാനും ഇതിലൂടെ കയറ്റുമതി വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.  വസ്ത്രനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെ  ഏകോപിപ്പിക്കുക വഴി സമയവും ഗതാഗത ചെലവും ലാഭിക്കാനാവും. 

ഇത്തരം പാർക്കുകൾ വലിയ തോതിൽ നിക്ഷേപങ്ങളെ ആകർഷിക്കുമെന്നും കണക്കുകൂട്ടുന്നു. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ നിലവിൽ ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ.  

English Summary : Budget 2021 Unveils Scheme For Setting Up Mega Textile Parks In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA