സ്റ്റൈലിഷ് ലുക്കിൽ പൃഥ്വിരാജ്; ടി-ഷർട്ട് തിരഞ്ഞ് ആരാധകർ, വില 37,000 രൂപ

HIGHLIGHTS
  • ബർബെറിയുടെ ലോഗ് ടേപ് പോളോ ഷർട്ട് ആണ് പൃഥ്വിരാജ് ധരിച്ചത്
  • കോട്ടൻ കൊണ്ടാണ് ഈ ടി–ഷർട്ട് തയാറാക്കിയിരിക്കുന്നത്
fans-searching-for-actor-prithviraj-t-shirt-price
Image Credits : therealprithvi / Instagram
SHARE

നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹസ്തകാരത്തിന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ച ടി–ഷർട്ട് ആരാധകരുടെയും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ആ ടി–ഷർട്ട് ഏതെന്നു കണ്ടെത്താനുള്ള ശ്രമവും ആരാധകർ തുടങ്ങിയിരുന്നു. ഒടുവിൽ ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ബർബെറിയിലാണ് അന്വേഷണം ചെന്നെത്തിയത്.

ബർബെറിയുടെ ലോഗ് ടേപ് പോളോ ഷർട്ട് ആണ് പൃഥ്വിരാജ് ധരിച്ചത്. കോട്ടൻ കൊണ്ടാണ് ഈ ടി–ഷർട്ട് തയാറാക്കിയിരിക്കുന്നത്. ടി–ഷർട്ടിന്റെ തോള്‍ഭാഗത്ത് കറുപ്പിൽ വെള്ളനിറംകൊണ്ട് ബെർബറിയുടെ ലോഗ പതിച്ചിട്ടുണ്ട്. 421 യൂറോ ആണ് ഈ ടി–ഷർട്ടിന്റെ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 37,000 രൂപ വരും. 

നേരത്തെ മമ്മൂട്ടിയുടെ വാച്ചും മേഹൻലാലിന്റെ ഷൂസും ഇത്തരത്തിൽ വൈറലായിരുന്നു. ഇക്കൂട്ടത്തിലാണ് പൃഥ്വിയുടെ ടി–ഷർട്ടും ഇപ്പോൾ ഇടം നേടിയത്. 

ഫെബ്രുവരി 14ന് കൊച്ചിയില്‍വെച്ചായിരുന്നു നാദിർഷയുടെ മകളുടെ വിവാഹസത്കാരം. പ്രമുഖതാരങ്ങൾ ഉൾപ്പടെ സിനിമാരംഗത്തെ നിരവധിപ്പേർ സത്കാരത്തിന് എത്തിയിരുന്നു. 

English Summary : Actor Prithviraj shines in Burberry Logo Tape Cotton Polo Shirt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA