90,000 രൂപയുടെ സ്നീക്കേഴ്സ്, ക്യാപ്റ്റൻ കൂൾ സ്റ്റൈൽ ഐക്കൺ തന്നെ!

HIGHLIGHTS
  • ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ബാൽമെയിന്റെ സ്നീക്കറാണു ധോണി ധരിച്ചത്
dhoni-fashion-statement-with-balmain-sneakers
SHARE

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് എം.എസ്. ധോണി. മുൻ ക്യാപ്റ്റന്റെ നീളൻ ഹെയർസ്റ്റൈലും ബ്രാൻഡഡ് മോട്ടർബൈക്കുകളോടുള്ള പ്രണയവുമെല്ലാം ആരാധകരെ എന്നും ത്രസിപ്പിക്കുന്നതാണ്. കഴിഞ്ഞദിവസം മുംബൈ എയർപോർട്ടിൽ എത്തിയ ധോണിയെ കണ്ടവർ ഒരിക്കൽ കൂടി അക്കാര്യം ഉറപ്പിച്ചു, ക്യാപ്റ്റൻ കൂൾ എന്നും സ്റ്റൈൽ ഐക്കൺ തന്നെ! 

പതിവു പോലെ ലോങ് സ്‌ലീവ് പ്രിന്റഡ് ടീഷർട്ട് – ജോഗേഴ്സ് വേഷത്തിലാണ് എത്തിയതെങ്കിലും ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് അദ്ദേഹത്തിന്റെ സ്നീക്കേഴ്സിൽ. ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ബാൽമെയിന്റെ സ്നീക്കറാണു ധോണി ധരിച്ചത്. വില കേട്ടാൽ ഞെട്ടാം – 60,000 രൂപ! ഇറക്കുമതിയും കസ്റ്റം ഡ്യൂട്ടിയുമൊക്കെ കൂട്ടിയാൽ 90,000 രൂപയാകും.

ബാൽമെയിന്റെ ഹൈ–ടോപ് ബി ട്രൂപ്പ് സ്നീക്കേഴ്സ് യഥാർഥത്തിൽ മൗണ്ടനീയറിങ് ബൂട്സ് കൂടിയാണ്. വ്യത്യസ്തമായ സ്ട്രാപ്പോടു കൂടിയ ഈ സ്നീക്കേഴ്സ് ലെതറിൽ നിർമിച്ചതാണ്. 

English Summary : MS Dhoni Makes Major Fashion Statement With His Rs 60 K Balmain Sneakers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA