1.4 ലക്ഷം രൂപയുടെ ഡ്രസ്സ്, സ്റ്റൈലിഷ് ലുക്കിൽ വിദ്യ ബാലൻ

actress-vidya-balan-stylish-look
SHARE

സാരിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതാണു നടി വിദ്യ ബാലന്റെ രീതി. എപ്പോഴൊക്കെ താരം സാരിയിൽ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം ഫാഷൻ ലോകം അത് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ സാരി മാത്രമല്ല ഏതു വസ്ത്രത്തിലും തിളങ്ങാൻ തനിക്ക് അറിയാമെന്നു വ്യക്തമാക്കുകയാണ് താരസുന്ദരി. ലെഹങ്ക, ജാക്കറ്റ് മാക്സി കോംബോ ധരിച്ചുള്ള വിദ്യയുടെ ചിത്രങ്ങളാണു തരംഗമാകുന്നത്.

സോനം ആൻഡ് പാറസ് മോദിയുടെ എസ്‌വിഎ കൗച്ചറിൽ നിന്നുള്ള വസ്ത്രമാണിത്. ബ്ലാക്ക് ആൻഡ് ഗോഡൻ ജാക്കറ്റ് മാക്സി താരത്തിന് വേറിട്ട ലുക്ക് നൽകുന്നു. പ്രിന്റഡ് റോ സിൽക് ലെഹങ്കയാണ് ഒപ്പം ധരിച്ചത്. 1,42,500 രൂപയാണ് ഇതിന്റെ വില.

പോണിടെയ്‌ല്‍ ഹെയർ സ്റ്റൈലും മിനിമൽ ആക്സസറീസും ചേരുമ്പോൾ വിദ്യയ്ക്ക് ബോൾഡ് ലുക്ക് ലഭിക്കുന്നു. 

English Summary : Vidya Balan in Rs 1.4 lakh black jacket maxi and lehenga

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA