30 ലക്ഷം രൂപയുണ്ടോ ? ; ‘പറക്കും ബാഗു’മായി ‌ലൂയി വിറ്റൻ

louis-vuitton-airplane-shaped-bag
Image Credits : SAINT / Twitter
SHARE

വ്യത്യസ്തമായ ഹാന്റ് ബാഗ് ഡിസൈനുകൾ അവതരിപ്പിച്ച് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയെടുക്കുന്നതിൽ മുൻപന്തിയിലാണ് ആഡംബര ബ്രാൻഡ് ലൂയി വിറ്റൻ. വിമാനത്തിന്റെ ആകൃതിയുള്ള ബാഗാണ് ലൂയി വിറ്റൻ പുതുതായി അവതരിപ്പിച്ചത്. പതിവുപോലെ ഇതും ശ്രദ്ധ നേടി.

ലൂയി വിറ്റന്റെ 2021 വിന്റർ കലക്‌ഷനിലാണ് ഈ ലെതർ ബാഗ് ഇടം പിടിച്ചത്. അമേരിക്കൻ ഡിസൈനർ വിർജിൽ അബ്‌ലോഹ് ആണു ബാഗ് ഡിസൈന്‍ ചെയ്തത്. 39,000 ഡോളർ ആണു ബാഗിന്റെ വില. ഏകദേശം 30 ലക്ഷം രൂപ! 

‘പറക്കും ബാഗ്’ എന്ന പേരിൽ ഫാഷന്‍ ലോകത്തും സമൂഹമാധ്യമങ്ങളിലും ഈ ആഡംബര ബാഗ് ശ്രദ്ധ നേടുകയാണ്. കൂടുതൽ ഡിസൈനുകൾ ലൂയി വിറ്റന്റെ അണിയറയിൽ ഒരുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

English Summary : Louis Vuitton’s latest: An airplane-shaped bag that is worth lakhs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA