മരണത്തിൽ അതിയായ ദുഃഖം; ശവപ്പെട്ടി കണ്ടപ്പോൾ പൊട്ടിച്ചിരി !

HIGHLIGHTS
  • അലങ്കാരങ്ങളോടെയുള്ള ശവപ്പെട്ടികൾ, മരണദുഃഖം ലഘൂകരിക്കാൻ ഏറെ സഹായിക്കുന്നുവത്രെ
  • ഓക്‌ലൻഡിൽ റോസ് ഹാൾ നടത്തുന്ന ശവപ്പെട്ടിക്കടയുടെ പേര് 'ഡയിങ് ആർട്ട്'
dying-art-coffin-one
പ്രണയം നാമ്പിടുന്ന ചോക്ലേറ്റ് ബാറിന്റെ ആകൃതിയിലുള്ള ശവപ്പെട്ടി
SHARE

മരിച്ചുകിടക്കുമ്പോഴും ചമഞ്ഞുകിടക്കണമെന്നതാണ് നമ്മുടെ പഴമൊഴി. എന്നാൽ, മരിച്ചയാൾക്കു മാത്രമല്ല, ശവപ്പെട്ടിക്കും ചമയം ഒട്ടും കുറയ്ക്കേണ്ടതില്ല എന്നാണ് ന്യൂസീലൻഡുകാരുടെ പക്ഷം. വിവിധ അലങ്കാരങ്ങളോടെയുള്ള ശവപ്പെട്ടികൾ, മരണദുഃഖം ലഘൂകരിക്കാൻ ഏറെ സഹായിക്കുന്നുവത്രെ. 

dying-art-coffin-don-hall
റോസ് ഹാൾ

പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയുമായി സംസ്കാരച്ചടങ്ങിന് പള്ളിയിൽ ഒത്തുകൂടിയവർ ശവപ്പെട്ടി കൊണ്ടുവരുന്നതു കണ്ടപ്പോൾ പൊട്ടിച്ചിരിച്ചുപോയ സന്ദർഭങ്ങളും ഏറെയാണ്. ചോക്ലേറ്റ് മുതൽ ഫയർ ഫോഴ്സ് വാഹനം വരെ പല രൂപത്തിലാണിപ്പോൾ ശവപ്പെട്ടികൾ. മരിച്ചയാൾ കിടക്കാൻ തിരഞ്ഞെടുത്ത പെട്ടി ഏത് എന്നത് തന്നെ ഇപ്പോഴൊരു ആകാംക്ഷയാണ്. 

dying-art-coffin-four
കല്ലറയിലേക്ക് തിടുക്കത്തിൽ പോകേണ്ടവർക്ക് ഫയർഫോഴ്സ് വാഹനത്തിന്റെ മാതൃക

ഓക്‌ലൻഡിൽ റോസ് ഹാൾ എന്ന ബിസിനസുകാരന്റെ തലയിലുദിച്ച ആശയമാണിത്. സ്വന്തം മരണം സംബന്ധിച്ച് 15 വർഷം മുൻപ് വിൽപത്രം തയാറാക്കുമ്പോഴാണ് ശവപ്പെട്ടിയെക്കുറിച്ചും മരണാനന്തര ചടങ്ങുകളെക്കുറിച്ചും അദ്ദേഹം ആലോചിച്ചത്. മരണാനന്തര ചടങ്ങുകൾ എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചനയിലേക്ക് അത് നയിച്ചു. അധികം വൈകാതെ, വേറിട്ട ശവപ്പെട്ടികളുടെ കച്ചവടവും തുടങ്ങി. ഇപ്പോൾ ഓക്‌ലൻഡിൽ റോസ് ഹാൾ നടത്തുന്ന ശവപ്പെട്ടിക്കടയുടെ പേര് ‘ഡയിങ് ആർട്ട്’ എന്നാണ്. മരണത്തിലും കലയും കാൽപനികതയും കൈവിടാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടത്തെ ശവപ്പെട്ടികൾ തിരഞ്ഞെടുക്കാം. മരണത്തിൽ ദുഃഖിക്കുക എന്നതല്ല, മരിച്ചയാളുടെ ജീവിതത്തെ ആഘോഷിക്കുക എന്നതായിരിക്കണം ശവസംസ്കാരച്ചടങ്ങുകളുടെ തീം എന്നാണ് റോസ് ഹാളിന്റെ പക്ഷം. 

dying-art-coffin-three
മരണത്തിലും പുലിയായവർക്ക് പുലിത്തോൽ മാതൃകയിലെ ശവമഞ്ചം

പ്രണയം നാമ്പിടുന്ന ചോക്ലേറ്റ് ബാറിന്റെ ആകൃതിയിലുള്ള ശവപ്പെട്ടികൾക്ക് വലിയ പ്രിയമാണ്. കല്ലറയിലേക്ക് തിടുക്കത്തിൽ പോകേണ്ടവർക്ക് ഫയർഫോഴ്സ് വാഹനത്തിന്റെ മാതൃകയുണ്ട്. ആസ്വദിച്ചുള്ള യാത്ര ആഗ്രഹിക്കുന്നവർക്ക് വായ്‌വഞ്ചിയുടെയും ആഡംബരക്കപ്പലുകളുടെയും മാതൃകയുണ്ട്. പരലോകത്തേക്ക് ചീറിപ്പാഞ്ഞു പോകേണ്ടവർക്ക് എഫ്1 കാർ റേസിലെ ഫെറാരിയുടെ മാതൃക തിരഞ്ഞെടുക്കാം. ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രത്തിലെന്നപോലെ നിത്യനിദ്ര ആഗ്രഹിക്കുന്നവർക്ക് പ്രമുഖ ടൂറിസം കേന്ദ്രങ്ങളുടെ ചിത്രം പതിച്ചുള്ള പെട്ടികൾ റെഡി. മരണത്തിലും പുലിയായവർക്ക് പുലിത്തോൽ മാതൃകയിലെ ശവമഞ്ചം തയാർ. ഹൃദയഹാരിയായ സമ്മാനപ്പൊതി പോലെയുള്ള ശവപ്പെട്ടിയുമുണ്ട്. സ്പൈഡർമാൻ മുതൽ മാട്രിക്സ് വരെ വിവിധി ഹോളിവുഡ് സിനിമകളെ ആസ്പദമാക്കിയുള്ള ശവപ്പെട്ടികളും ഏറെ. 

dying-art-coffin-five
വലിയ ക്രീം ഡോനട്ടിന്റെ മാതൃകയിലുള്ള ശവപ്പെട്ടി

ശവസംസ്കാരച്ചടങ്ങിനെത്തിയവർ ഏറ്റവുമധികം പൊട്ടിച്ചിരിച്ചത് ഈയിടെ റോസ് ഹാളിന്റെ കസിൻ ഫിൽ മക്‌ലിയന്റെ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടപ്പോഴാണ്. വലിയൊരു ക്രീം ഡോനട്ടിന്റെ മാതൃകയിലായിരുന്നു അത്. ആംബുലൻസിൽനിന്ന് ശവപ്പെട്ടി ഇറക്കുന്നതു കണ്ടപ്പോൾ തന്നെ ജനം ആർത്തുചിരിച്ചു. ആളുകൾ ശവപ്പെട്ടി വലിച്ചു ചുമലിലേറ്റുന്നതു കണ്ടപ്പോൾ ചിരിയോടു ചിരി. ആ മൃതദേഹം കല്ലറയിലെത്തിക്കുന്നതുവരെ ജനം ചിരിയടക്കിയില്ല – എന്തൊരു ഗംഭീര അന്ത്യയാത്ര...!

English Summary : Dying Art's custom caskets include Star Trek, Lego, a chocolate bar and a cream doughnut

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA