‘ബ്ലണ്ട് ബോബി’ൽ അടിതെറ്റി ബോണ്ട് ഗേൾ, സ്റ്റൈലിസ്റ്റിനെ ഉടനടി പിരിച്ചുവിടണമെന്ന് ആരാധകർ

hally-berry-actress-oscar-red-carpet
Halle Berry. Photo Credit : Twitter
SHARE

ഓസ്കർ റെഡ് കാർപറ്റിലെ എക്കാലത്തെയും ഗ്ലാമർ സാന്നിധ്യമാണ് നടി ഹാലി ബെറിയെങ്കിലും ഇക്കുറി ബോണ്ട് ഗേളിന് അൽപം പിഴച്ചു. 93–ാം അക്കാദമി അവാർഡ് വേദിയിലേക്ക് പുരുഷ സുഹൃത്ത് വാൻ ഹണ്ടിനൊപ്പം എത്തിയ ഹാലി ബെറിയെ കണ്ട് ആരാധകരുടെ മനസ്സിടിഞ്ഞുപോയി. ഡിസൈനർമാരായ ഡൊമെനികോ ഡോൾസും സ്റ്റെഫാനോ ഗബാനയും ഒരുക്കിയ സ്ട്രാപ്‌ലെസ് ഗൗൺ മനോഹരമായിരുന്നെങ്കിലും താരത്തിന്റെ ഹെയർകട്ടാണ് നിരാശപ്പെടുത്തിയത്. ഹാലി ബെറിയുടെ ബ്ലണ്ട് ബോബ് ഹെയർകട്ടും ബേബി ബാങ്‌സും നന്നായില്ലെന്ന അഭിപ്രായമായിരുന്നു ആരാധകർക്ക്.

‘‘ഓ ! ഹാലി ബെറി, നിങ്ങളുടെ ഭംഗി കെടുത്തുക അസാധ്യമായ കാര്യമെന്നാണു ഞാൻ ധരിച്ചിരുന്നത്. പക്ഷേ ഈ ഹെയർകട്ട് നിരാശപ്പെടുത്തിക്കളഞ്ഞു’’ ട്വിറ്ററിലെ കുറിപ്പുകളിൽ ആരാധകരിലൊരാൾ സങ്കടം പങ്കുവച്ചതിങ്ങനെ.

 ‘‘ഹാലി ബെറിക്ക് ഈ ബൗൾ കട്ട് നൽകിയത് ആരാണ്’’, ‘‘നിങ്ങളുടെ സ്റ്റൈലിസ്റ്റിനെ ഉടനടി പിരിച്ചുവിടണം’’എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.

റെഡ് കാർപറ്റിലെ പ്രിയപ്പെട്ട താരവും ഓസ്കർ ഫാഷൻ ഐക്കണുമായ ഹാലി ബെറിയുടെ പുതിയ ലുക്ക് ആരാധകർക്കു ഞെട്ടലായതിൽ കുറ്റം പറയാനാകില്ല. കാരണം ഒരുകാലത്തു  ഹാലി ബെറിയെത്തുമ്പോൾ റെഡ് കാർപറ്റ് വഴിയൊഴിച്ചിട്ടു കാത്തിരിക്കുമായിരുന്നു ഏവരും.

2002ൽ മികച്ച നടിക്കുന്ന പുരസ്കാരം ഹാലിബെറിയെ തേടിയെത്തുമ്പോൾ ഓസ്കർ ചരിത്രത്തിൽ അത് ആദ്യത്തേതായിരുന്നു. ഓസ്കർ നേടുന്ന ആദ്യ കറുത്തവർഗക്കാരിയായ നടി. അന്നു പുരസ്കാരവാർത്തയ്ക്കും മുമ്പ്, റെഡ് കാർപറ്റിൽ കാലുകുത്തിയ നിമിഷം മുതൽ ഹാലി ബെറിയായിരുന്നു താരം. ബർഗൻഡി നിറത്തിൽ ഫ്ലോറൽ ബോഡീസുള്ള ട്രാൻസ്പരന്റ് എലീ സാബ് ഗൗൺ അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു.

English Summary : Halle Berry shocked everyone on the red carpet at the 2021 Oscars

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA