ഫാഷൻ ലോകത്ത് കെ– തരംഗം, കരുത്തോടെ ബിടിഎസ്

HIGHLIGHTS
  • ചൈനയിൽ മാത്രം ലക്ഷ്വറി രംഗത്ത് 48% വിൽപന ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
  • ബിടിഎസ് എന്ന കെ പോപ് സംഘമാണ് ഫാഷൻ രംഗത്തെ കൊറിയൻ തരംഗത്തിന്റെ മുൻനിരക്കാർ
changes-in-fashion-world
SHARE

യൂറോപ്പ് കേന്ദ്രമാക്കി വികസിച്ചിരുന്ന പാശ്ചാത്യ ഫാഷൻ ട്രെൻഡിന് ചെക്ക്. യൂറോപ്പിലേക്കു നോക്കി ട്രെൻഡ് പ്രവചിച്ചിരുന്നവർ നോട്ടം കിഴക്കൻ ഏഷ്യയിലേക്കു മാറ്റിപ്പിടിക്കുകയാണിപ്പോൾ. കോറോണക്കാലത്ത് കൂടുതൽ ശ്രദ്ധനേടി ഫാഷൻ ഭൂപടത്തിലേക്കും പടരുകയാണ് കെ– തരംഗം. കൊറിയൻ സ്കിൻ കെയറും കൊറിയൻ പോപും അതിർത്തി വ്യത്യാസമില്ലാതെ പ്രിയം നേടിയപ്പോൾ കെ– പോപ് ഫാഷനും ശ്രദ്ധിക്കാതെ തരമില്ലെന്നായി രാജ്യാന്തര ബ്രാൻഡുകൾക്ക്. 

കോവിഡിനു മുന്നിൽ ലോകരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയും വ്യാപാരരംഗവും തളർന്നപ്പോൾ ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ലക്ഷ്വറി ഫാഷൻ മികച്ച ചലനമാണുണ്ടാക്കിയത്. ചൈനയിൽ മാത്രം ലക്ഷ്വറി രംഗത്ത് 48% വിൽപന ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇനിയും നോക്കിനിൽക്കാനാകില്ലെന്നുറപ്പിച്ച ഫാഷൻ ബ്രാൻഡുകൾ തങ്ങളുടെ വിപണി സ്വാധീനം വർധിപ്പിക്കാൻ പ്രശസ്ത കൊറിയൻ താരങ്ങളുടെ മുഖം നേടുകയാണിപ്പോൾ. 

മക്ഡൊണാൾഡിന്റെയും ലൂയിസ് വിറ്റന്റെയും ബ്രാൻഡ് അംബാസഡർ സ്ഥാനം നേടിയ ബിടിഎസ് എന്ന കെ പോപ് സംഘമാണ് ഫാഷൻ രംഗത്തെ കൊറിയൻ തരംഗത്തിന്റെ മുൻനിരക്കാർ. ‘‘ലോകത്തെ മുൻനിര ഇൻഫ്ലൂവൻസേഴ്സ് ആണ് കെ പോപ് താരങ്ങൾ. ഏഷ്യൻ വിപണിയെ കൂടുതലായി സ്വാധീനിക്കാനും യുവതലമുറയോടു സംവദിക്കാനും ഇതുവഴി കഴിയുമെന്നു’ ലൂയിസ് വിറ്റൻ വക്താവ് പറയുന്നു. കഴിഞ്ഞ ഗ്രാമി നോമിനേഷൻ ലഭിച്ചപ്പോൾ തന്നെ ലൂയിസ് വിറ്റനും ബിടിഎസും തമ്മിലുള്ള ബന്ധം ആരാധകർ ശ്രദ്ധിച്ചിരുന്നു. എൽവി ഫോൾ– വിന്റർ മെൻ കലക്‌ഷനിലെ വസ്ത്രങ്ങളണിഞ്ഞാണ് ജംങ്‌കുക്ക്, വി, ജെ ഹോപ്, ആർഎം, ജിൻ, സൂഗ, ജിമിൻ എന്നീ ഏഴംഗ ബിടിഎസ് സംഘം ഗ്രാമി വേദിയിലെത്തിയത്. 

ചൈനയിൽ മാത്രമല്ല, ഏഷ്യൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലുമുള്ള വിപണികളിലാണ് രാജ്യാന്തര ബ്രാൻഡുകളുടെ നോട്ടം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നോർത്ത് അമേരിക്കയിലും ഏഷ്യ പസിഫിക്കിലും ഉൾപ്പെടെ കെ പോപ് ബാൻഡുകൾ ‘ആർമി’ എന്ന പേരിലറിയപ്പെടുന്ന കൂടുതൽ ആരാധകരെയുണ്ടാക്കി. വെർച്വൽ ലോകത്തും ഇവരുടെ സ്വാധീനം വലുതാണ്. കെ പോപ് താരങ്ങളുടെ ഫാഷനു മാത്രമായി ഇൻസ്റ്റഗ്രാം പേജുകളുണ്ട്. ബിടിസിനു പുറമേ വനിത കെപോപ് ബാൻഡ് ‘ബ്ലാക്ക് പിങ്കി’ലെ റോസ്, ജിസു, ‘എക്സോ’യിലെ കായ് എന്നിവരും ലക്ഷ്വറി ഫാഷൻ രംഗത്തെ ഫാഷൻ ഐക്കണുകളാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA