നിറം മാറി ബില്ലി, വഴിമാറിയത് ഇൻസ്റ്റഗ്രാം റെക്കോർഡ്!

HIGHLIGHTS
  • ബില്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതുവരെ കണ്ടവർ 42.9 മില്യൻ
billie-eilish-vogue-image-got-record-likes-in-Instagram
SHARE

2020ൽ പ്രമുഖ ഫാഷൻ മാഗസിനു നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പോപ് താരം ബില്ലി ഐലിഷ് പറഞ്ഞു, ‘‘ഞാനൊരു ടാറ്റൂ ചെയ്തിട്ടുണ്ട്. പക്ഷേ അതു നിങ്ങളൊരിക്കലും കാണാൻ പോകുന്നില്ല’’. പക്ഷേ ഏഴു മാസത്തിനു ശേഷം ബ്രിട്ടിഷ് വോഗ് മാഗസിന്റെ കവർഗേളായി ബില്ലിയെത്തിയപ്പോൾ അതു സമൂഹമാധ്യമത്തിൽ റെക്കോർഡ് കുറിച്ചിട്ട ചിത്രമായി. ഒപ്പം ബില്ലിയുടെ ടാറ്റൂ ആരാധകർക്കു മുന്നിൽ തെളിയുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ 20 ചിത്രങ്ങളിൽ ആറിനും ബില്ലിയുടെ മുഖമാണ്. ഇതുവരെ മറ്റൊരു താരവും സ്വന്തമാക്കാത്ത റെക്കോർഡ്. 

billie-eilish-2

കഴിഞ്ഞ മാസമാണ് തന്റെ സിഗ്നേച്ചർ ഹൈയർസ്റ്റൈലിൽ നിന്നു ലൈംഗ്രീൻ നിറത്തെ ബില്ലി പടിയിറക്കിവിട്ടത്. പകരം ബട്ടർ സ്കോച്ച് ബ്ലോണ്ട് ഹെയർകളറും ഒപ്പം നെറ്റിയിലേക്കു വീണു കിടക്കുന്ന മുടിയിഴകളും ചേർത്തൊരു മേക്ക് ഓവർ. പുതിയ ലുക്കിന്റെ ഒളിച്ചുനോട്ട കാഴ്ചയ്ക്കായി ബില്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതുവരെ കണ്ടവർ 42.9 മില്യൻ. ഇതാദ്യമായല്ല ‘ബാഡ് ഗൈ’ ഹിറ്റ് ഗായിക ആരാധകരെ ഞെട്ടിക്കുന്ന നിറം മാറ്റം നടത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സിൽവർ, ബ്ലൂ, ഐസി വൈറ്റ് ബ്ലോണ്ട്, ലൈറ്റ് ബ്രൗൺ തുടങ്ങിയ വ്യത്യസ്ത നിറങ്ങൾ ബില്ലിയിഷ് ഹെയർസ്റ്റൈലിന്റെ ഭാഗമായിട്ടുണ്ട്.

ബോഡി പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട ഏറെ പ്രശ്നങ്ങൾ താൻ നേരിട്ടിരുന്നതായി വോഗ് കവർ അഭിമുഖത്തിൽ ബില്ലി തുറന്നു പറയുന്നുണ്ട്. ശരീരത്തിൽ ഇഴുകിച്ചേർന്നു കിടക്കാത്ത വലുപ്പമുള്ള സ്ട്രീറ്റ് സ്റ്റൈൽ വസ്ത്രങ്ങളായിരുന്നു ബില്ലി ഐലിഷിന്റേത്. 13–ാം വയസ്സിൽ അരക്കെട്ടിനുണ്ടായ പരുക്കിനെ തുടർന്ന് ‘ബോഡി ഡിസ്മോർഫിയ’ എന്ന മാനസിക പ്രതിസന്ധിയും ബില്ലി നേരിട്ടിരുന്നു. ശരീരത്തെ മറക്കാനായി അയഞ്ഞുതൂങ്ങിയ ടീഷർട്ടും ബാഗി പാന്റും പോലുള്ള വസ്ത്രങ്ങൾ തന്റെ സ്റ്റൈലിന്റെ ഭാഗമാക്കിയ ബില്ലി, ‘വോഗ്’ കവർചിത്രത്തിലൂടെ മാറ്റത്തിന്റെ പുതിയ നാളുകളിലേക്ക് കടക്കുകയാണ് . കോർസെറ്റ് ബോഡി സ്യൂട്ടിലെത്തിയ താരം, ആ തിരഞ്ഞെടുപ്പുകൾ തന്റേതാണെന്നു വ്യക്തമാക്കുകയും ചെയ്തു. ‘‘നിങ്ങൾക്കിഷ്ടമുള്ളത് നിങ്ങൾക്കിഷ്ടമുള്ളപ്പോൾ ചെയ്യൂ, ബാക്കിയെല്ലാം തുലയട്ടെ’’, പുതിയ ചിത്രം പങ്കുവച്ച് ബില്ലി കുറിച്ചു. ‘‘നിങ്ങൾക്കു നല്ലതെന്താണെന്നു നിങ്ങൾക്കു തോന്നുന്നതാണ് പ്രധാനം!’’

ഏഴു തവണ ഗ്രാമിയിൽ മുത്തമിട്ട ഈ പത്തൊൻപതുകാരി സെപ്റ്റംബറിൽ നടക്കുന്ന മെറ്റ് ഗാലയിലെത്തുമ്പോൾ ആ വേദി കോ ചെയർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയെന്ന ചരിത്രത്തിലെ മറ്റൊരു തിരുത്തലാകും അത്!

English Summary : Billie Eilish makes history as only celeb to have 6 posts in Instagram's top 20

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA