ADVERTISEMENT

തുടര്‍ഭരണമെന്ന ചരിത്രനേട്ടത്തോടെ രണ്ടാം പിണറായി മന്ത്രിസഭ അധികാരമേൽക്കുന്ന മേയ് 20ന്, മലയാള മനോരമ ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ സ്ഥാനം പിടിച്ച പിണറായി വിജയന്റെ കൊളാഷ് ചിത്രം നിരവധി അഭിനന്ദനങ്ങൾ നേടിയിരുന്നു. നൂറിലേറെ പത്രമാസികകളിൽനിന്നു മുറിച്ചെടുത്ത കടലാസുകഷണങ്ങൾ ഉപയോഗിച്ചു മലയാള മനോരമ ആർട്ടിസ്റ്റ് വിനയതേജസ്വിയാണ് കൊളാഷ് തയാറാക്കിയത്. 

പിണറായിയുടെ നിറഞ്ഞ ചിരിയും ഗാംഭീര്യവും വ്യക്തമാകുന്ന തരത്തിൽ 5 അടി നീളവും 4 അടി വീതിയിലുമാണ് കൊളാഷ് ഒരുക്കിയത്. ‘‘ഡീറ്റെയ്‌ലായി ചെയ്യാനാണു വലുപ്പത്തിൽ കൊളാഷ് ഒരുക്കിയത്. പത്രമാസികകൾ കൈകൊണ്ട് കീറി കഷണങ്ങളാക്കിയാണ് ഉപയോഗിച്ചത്. ചുവപ്പും മഞ്ഞയും നിറങ്ങളുള്ള കഷണങ്ങളാണ് കൂടുതൽ. സഹായിക്കാൻ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. കൊളാഷ് പൂർത്തിയാക്കാൻ ഏകദേശം നാലു മണിക്കൂർ എടുത്തു’’– വിനയതേജസ്വി പറഞ്ഞു.

pinarayi-vijayan-collage-by-artist-vinayathejaswi

11 വർഷങ്ങൾക്കുശേഷമാണ് വിനയതേജസ്വി ഒരു കൊളാഷ് ചെയ്യുന്നത്. 2010 ൽ ഹരിയാനയിലെ റോത്തക്കിൽ നടന്ന ദേശീയ അന്തർ സർവകലാശാലാ കലോൽസവത്തിലാണ് ഇതിനു മുമ്പ് ചെയ്തത്. അന്ന് ഒന്നാം സമ്മാനവുമായി മടങ്ങി. അതിനു മുമ്പ് സൗത്ത് സോൺ യൂത്ത് ഫെസ്റ്റിവലിൽ രണ്ടു തവണ കൊളാഷിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണു വിനയതേജസ്വി ആദ്യമായി കൊളാഷ് ചെയ്യുന്നത്.

pinarayi-vijayan

പിണറായി വിജയന്റെ ഫോട്ടോകളും പെയിന്റിങ്ങുകളും ധാരാളം ഉണ്ടെങ്കിലും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കൊളാഷ് സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്. വലിയൊരു ഇടവേളയ്ക്കുശേഷം ചെയ്ത കൊളാഷ് ശ്രദ്ധിക്കപ്പെട്ടതിന്റെയും അഭിനന്ദനങ്ങൾ തേടിയെത്തുന്നതിന്റെയും സന്തോഷത്തിലാണ് വിനയതേജസ്വി.

English Summary : Collage of Pinarayi Vijayan by Vinayathejaswi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com