ഉമ്മൻ ചാണ്ടിയെ തടയാൻ പുരപ്പുറത്ത് കയറിയ ജെസ്റ്റിൻ; ‘ചൂടൻ’ അനുഭവം ഇങ്ങനെ

HIGHLIGHTS
  • പുരപ്പുറം ചൂട് പിടിച്ചു കിടക്കുകയായിരുന്നു
  • കയറിയത് അബദ്ധമായി എന്നു തോന്നി
jestin-s-experience-oommen-chandy-leaving-puthupally-constituency
SHARE

ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലം വിട്ട് നേമത്തു പോയി മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ വീടിനു മുകളിൽ കയറിയിരുന്ന പ്രവർത്തകൻ പ്രതിഷേധിച്ചതും വാർത്തയായിരുന്നു. അന്നു പുരപ്പുറത്തു കയറി പ്രതിഷേധിച്ച പുതുപ്പള്ളി സ്വദേശി ജെസ്റ്റിൻ ആണ് ഉടൻ പണം 3.0 യുടെ 301–ാം എപ്പിസോഡിൽ മത്സരാർഥിയായത്. എടിഎമ്മുമായുള്ള ചൂടുപിടച്ച പോരാട്ടത്തിനിടെ പുരപ്പുറത്തെ ചൂടൻ അനുഭവവും ജെസ്റ്റിൻ പങ്കുവച്ചു.

എന്തുകൊണ്ടാണ് ഇത്ര ആവേശമെന്നു പുതുപ്പള്ളിയിൽ വന്നാലേ മനസ്സിലാകൂവെന്ന് ജെസ്റ്റിൻ. ‘‘ഉമ്മൻ ചാണ്ടി സാറുമായി ബന്ധപ്പെട്ടു കഴിഞ്ഞാൽ അങ്ങനെയാണ്. സാറിനോട് അത്രയും ആരാധനായാണ്. എന്റെ ബസ് ആദ്യം സാറിനെ കയറ്റിയിട്ടാണു നിരത്തിലേക്ക് ഇറക്കിയത്’’– ജെസ്റ്റിൻ പറഞ്ഞു.

പുരപ്പുറം ചൂട് പിടിച്ചു കിടക്കുകയായിരുന്നു. നന്നായി പൊള്ളി. കയറിയത് അബദ്ധമായെന്നു പോലും ചിന്തിച്ചു. എന്നാൽ ആ സമയത്ത് ദേഷ്യവും വിഷമവും നിറഞ്ഞ മാനസികാവസ്ഥയിലായിരുന്നു ജെസ്റ്റിൻ. ഉമ്മൻ ചാണ്ടി പോകുന്നില്ലെന്നും താഴെയിറങ്ങാനും പലരും ഫോൺ വിളിച്ച് പറഞ്ഞെങ്കിലും ജെസ്റ്റിൻ വഴങ്ങിയില്ല. ‘‘സർ നേരിട്ട് വന്ന് എന്റെ മുഖത്ത് നോക്കി പറയാതെ ഇറങ്ങില്ല എന്നു ഞാൻ അവരോട് പറഞ്ഞു. സാറ് വന്നു. ഫോൺ വാങ്ങി ഇറങ്ങി വാ എല്ലാം ശരിയാക്കാം എന്നു പറഞ്ഞു. സാറ് ഇവിടെയാ മത്സരിക്കുന്നതെന്ന് ഉറപ്പു പറഞ്ഞാലേ ഇറങ്ങി വരൂ എന്ന് ഞാൻ ശാഠ്യം പിടിച്ചു. ഞാൻ ഇവിടെ തന്നെയാ. ഇറങ്ങി വാ എന്നു അദ്ദേഹം പറഞ്ഞു. അന്നേരമാണ് ഞാ‍ന്‍ താഴെ ഇറങ്ങിയത്.’’

എപ്പിഡോസ് പൂർണായി കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA