‘നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ’; വിചിത്ര ഡിസൈനിലുള്ള ജീൻസ് ഹിറ്റ്!

HIGHLIGHTS
  • 'വെറ്റ് പാന്റ്സ് ഡെനിം' ആണു വിചിത്രമായ ഡിസൈനിലുള്ള ഈ ജീന്‍സ് പുറത്തിറക്കിയത്
jeans-with-fake-pee-stains
SHARE

വ്യത്യസ്തമായ ഡിസൈനിലുള്ള വസ്ത്രങ്ങൾ എപ്പോഴും ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടാറുണ്ട്. മുൻവശം നനഞ്ഞിരിക്കുന്നതായി തോന്നിക്കുന്ന ജീൻസ് ആണിപ്പോൾ ഫാഷൻ ലോകത്തും ഒപ്പം സമൂഹ മാധ്യമങ്ങളിലും തരംഗം തീര്‍ക്കുന്നത്.

ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘വെറ്റ് പാന്റ്സ് ഡെനിം’  ആണു വിചിത്രമായ ഡിസൈനിലുള്ള ഈ ജീന്‍സ് പുറത്തിറക്കിയത്. ഇതു ധരിച്ചിരിക്കുന്ന ആൾ ജീൻസിൽ മൂത്രം ഒഴിച്ചോ എന്ന് കാണുന്നവർ സംശയിക്കുന്ന  രീതിയിലാണു ഡിസൈൻ.

വിവിധ നിറത്തിലുള്ള ഇത്തരം ജീൻസുകൾ കമ്പനി വിപണിയിലെത്തിക്കും. ‘നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ’ എന്ന പരസ്യവാചകമാണ് ജീൻസിനായി ഉപയോഗിക്കുന്നത്. ചിലർക്ക് ഇത്തരം ഡിസൈനുകള്‍ ഇഷ്ടമാണെന്നും അവരുടെ ആഗ്രഹം സാധ്യമാക്കുന്നതിന്റെ ഭാഗമായാണു ജീൻസ് ഡിസൈൻ ചെയ്തതെന്നും കമ്പനി അറിയിച്ചു. 

രസകരമായ നിരവധി കമന്റുകളും ട്രോളുകളുമായി ജീൻസിനെ സോഷ്യൽ ലോകം ആഘോഷമാക്കി .  ഇനിയിപ്പോൾ ജീൻസിൽ മൂത്രം പോയാലും ഡിസൈനാണെന്ന് മറ്റുള്ളവർ കരുതുമെന്നും അതിനാൽ ഇത് പലർക്കും സഹായമാകും എന്നുമുള്ള രസകരമായ നിരീക്ഷണങ്ങളുണ്ട്.

English Summary : Bizarre Pair of Jeans With ‘Wet Spot’ goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA