ആൺ–പെൺ വ്യത്യാസം ഇല്ലാതാകുന്നു; ഫാഷൻ ലോകത്ത് മാറ്റത്തിന്റെ കാറ്റ്

HIGHLIGHTS
  • കൂടുതൽ ബ്രാൻഡുകൾ ജൻഡർ ന്യൂട്രൽ വസ്ത്രങ്ങളിലേക്ക് തിരിഞ്ഞു
  • ചെറുകിട പ്രാദേശിക ബ്രാൻഡുകളും യൂണിസെക്സ് വസ്ത്രങ്ങളൊരുക്കുന്നുണ്ട്
lines-between-men-and-women-fashion-are-blurring
SHARE

വസ്ത്രങ്ങളിലും ആക്സസറികളിലും ആൺ–പെൺ വേലിക്കെട്ടുകൾ ഇല്ലാത്ത ഡിസൈനുകൾ കൂടുതൽ സ്വീകരിക്കപ്പെടുന്നതാകും കോവിഡാനന്തര ഫാഷൻ കാഴ്ചകൾ. ലിംഗവ്യത്യാസം ഇല്ലാതെയുള്ള വസ്ത്രങ്ങളുമായി കൂടുതൽ ബ്രാൻഡുകൾ രംഗത്തെത്തിയതാണ് 2021ലെ പ്രധാന ട്രെൻഡുകളിലൊന്ന്. സ്ത്രീകളുടേതും പുരുഷന്മാരുടേതും എന്ന അടിസ്ഥാന ഡിസൈൻ നിയമങ്ങൾ മാറ്റി യൂണിസെക്സ്, പോളി സെക്സ് ഫാഷനിലേക്ക് അതിവേഗം നീങ്ങുകയാണ് ബ്രാൻഡുകൾ.

‘പുരുഷ ഫാഷൻ’ അപ്രസക്തമാക്കി പവർ ഡ്രസിങ് ഉൾപ്പെടെയുള്ള എല്ലാ ഡിസൈൻ എലമെന്റുകളും സ്ത്രീകൾ ഏറെക്കാലം മുമ്പേ തന്നെ സ്വന്തമാക്കിയെങ്കിലും മറുവശത്തുള്ള ലയനത്തിന് വേഗം കുറവായിരുന്നു. ഷോപ്പിങ്ങിനിടെ സ്ത്രീകളുടെ വിഭാഗത്തിൽ കയറിയാൽ പുരുഷന്മാരുടെ സെക്ഷനിലേക്ക് വഴിതിരിച്ചു വിടുന്നതു പോലുള്ള സംഭവങ്ങളിൽ നോൺ ബെനറി വിഭാഗങ്ങൾക്കു ശ്രദ്ധലഭിച്ചത് ക്വീർ പ്രൈഡ് ആചരണങ്ങളുടെ ഭാഗമായാണ്. കൂടുതൽ ബ്രാൻഡുകൾ ജൻഡർ ന്യൂട്രൽ വസ്ത്രങ്ങളിലേക്ക് തിരിഞ്ഞതും ബോളിവുഡ് നടന്മാരിലെ പുതുതലമുറക്കാർ ഈ ട്രെൻഡിന് കൂടുതൽ പ്രചാരം നൽകിയതും പുതിയ ട്രെൻഡിന്റെ വേഗംകൂട്ടി.

ബ്രാൻഡുകൾ മാറ്റത്തിന്റെ വഴിയിലെത്തിയപ്പോൾ നോൺ ബൈനറി മോഡലുകളും ശ്രദ്ധനേടി. ഡിസൈനർ രാഹുൽ മിശ്രയുടെ ‘ദ് ഡോൺ’ എന്ന കലക്‌ഷൻ പുറത്തിറങ്ങിയപ്പോൾ ശ്രദ്ധിക്കപ്പെട്ടത് മോഡൽ നിതിൻ ബാരൺവാലാണ്. വസ്ത്രങ്ങളിലും ആക്സറിയിലും മാത്രമല്ല, മേക്കപ്പിലും ആൺ–പെൺ വ്യത്യാസം അലിഞ്ഞില്ലാതാവുകയാണ്. കോസ്മെറ്റിക് ബ്രാൻഡുകളും ലിംഗവ്യത്യാസമില്ലാതെയുള്ള ഉത്പന്നങ്ങൾക്കു പിന്നാലെയാണിപ്പോൾ. നോർ ബ്ലാക്ക് നോർ വൈറ്റ്, അനാം, ഹ്യൂമെൻ, ദ് പോട് പ്ലാന്റ്, ബ്ലോണി, ചോള ദ് ലേബൽ എന്നിവ ജൻഡർ ഫ്രീ വസ്ത്രങ്ങളൊരുക്കുന്ന ഇന്ത്യൻ ബ്രാൻഡുകളാണ്. ഒട്ടെറെ ചെറുകിട പ്രാദേശിക ബ്രാൻഡുകളും ഇവിടെ യൂണിസെക്സ് വസ്ത്രങ്ങളൊരുക്കുന്നുണ്ട്. ക്വീർ പ്രൈഡ് മാസാചരണത്തിൽ മാത്രമായി ഒതുങ്ങാതെയുള്ള ഡിസൈൻ തുടർച്ച ഈ രംഗത്തുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുതുതലമുറ ഫാഷൻ പ്രേമികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA